വളാഞ്ചേരി/അത്തിപ്പറ്റ: പ്രമുഖ സൂഫിവര്യനും അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിന്റെ സ്ഥാപകനുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ ആറാം ഉറൂസ് മുബാറക് ഒക്ടോബർ 11 മുതൽ 17 വരെ അത്തിപ്പറ്റയിൽ വെച്ചു നടക്കും.
11ന് (വെള്ളി) വൈകീട്ട് 4 മണിക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തുന്നതോടെ ഉറൂസ് മുബാറകിനു തുടക്കമാകും. തുടർന്ന് 4:30നു നടക്കുന്ന ഉദ്‌ഘാടനസമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. ഡോ. ബഹാഉദ്ധീൻ നദ്‌വി കൂരിയാട് അധ്യക്ഷ ഭാഷണം നിർവഹിക്കും. സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‍ലിയാർ അനുഗ്രഹപ്രഭാഷണം നടത്തും.
സയ്യിദ് ഉണ്ണിക്കോയ തങ്ങൾ കുരുവമ്പലം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും, നെല്ലായ കുഞ്ഞു മുഹമ്മദ് മുസ്‌ലിയാർ, കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എ.ൽ.എ , എം.പി മുസ്തഫൽ ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‍ലിയാർ, നജീബ് കാന്തപുരം എം.എൽ.എ സയ്യിദ് പൂക്കോയ തങ്ങൾ ബാ അലവി കാടാമ്പുഴ, ഇ കെ മൊയ്‌ദീൻ ഹാജി പല്ലാർ, അബൂബക്ർ മുസ്‌ലിയാർ പാലകത്ത്, യു കുഞ്ഞാലു ബാഖവി വെങ്ങാട്, സാലിം ഫൈസി കൊളത്തൂർ, ജലീൽ ഹാജി ഒറ്റപ്പാലം, സൈതലവി ദാരിമി വാണിയംകുളം തുടങ്ങിയവർ സംസാരിക്കും.
വൈകീട്ട് നടക്കുന്ന മജ്‌ലിസുന്നൂർ ആത്മീയ സംഗമം ഫത്ഹുൽ ഫത്താഹ് പ്രസിഡന്റ് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘടനം നിർവ്വഹിക്കും . സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, ഹസൻ സഖാഫി പൂക്കോട്ടൂർ, കെ .കെ എസ് തങ്ങൾ വെട്ടിച്ചിറ, സയ്യിദ് ശിഹാബ് തങ്ങൾ മാണിക്കോത്ത്, സയ്യിദ് ഇമ്പിച്ചികോയ തങ്ങൾ കൊടക്കാട്, സി എച് ബാവ ഹുദവി പറപ്പൂർ തുടങ്ങിയവർ പങ്കെടുക്കും.
ഫത്ഹുൽ ഫത്താഹ് കോളേജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് സ്റ്റുഡന്റസ് യൂണിയൻ 'സുഫ്ഫ' പുറത്തിറക്കുന്ന അത്തിപ്പറ്റ ഉസ്താദ് ആറാം ഉറൂസ് മുബാറക് ഉപഹാരം ‘അൽ ഫത്ഹ് 2024’ മാഗസിൻ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പ്രകാശനം നിർവ്വഹിക്കും.
12 നു ശനി വൈകുന്നേരം നാലുമണിക്ക് നടക്കുന്നസ്മരണീയം സെഷൻ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ലക്കിടി ഉദ്‌ഘാടനം നിർവ്വഹിക്കും അബ്ദുൽ അസീസ് മുസ്‌ലിയാർ മൂത്തേടം അനുസ്മരണ പ്രഭാഷണം നടത്തും. മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന മത പ്രഭാഷണം പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. മുനീർ ഹുദവി വിളയിൽ പ്രഭാഷണം നടത്തും. സയ്യിദ് ഒ.എം.എസ് തങ്ങൾ നിസാമി മേലാറ്റൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങൾ പങ്കെടുക്കും.
13 നു ഞായർ വൈകന്നേരം നടക്കുന്ന ശൈഖ് ജീലാനി അനുസ്മരണം സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്‌ഘാടനം നിർവ്വഹിക്കും. സലീം അൻവരി മണ്ണാർക്കാട് അനുസ്മരണ പ്രഭാഷണം നടത്തും. വൈകീട്ട് 7 മണിക്ക് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് പൂക്കോയ തങ്ങൾ ബാ അലവി കാടാമ്പുഴ നേതൃത്വം നൽകും. സയ്യിദ് ഫള്ൽ തങ്ങൾ മേൽമുറി സമാപന പ്രാർത്ഥന നടത്തും. യു കുഞ്ഞാലു ബാഖവി വെങ്ങാട്, അബ്ദുൽ ജലീൽ റഹ്മാനി വാണിയന്നൂർ തുടങ്ങിയവർ നസീഹത്ത് നൽകും. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ, സയ്യിദ് അബ്ദുൽ ജലീൽ തങ്ങൾ കഞ്ഞിപ്പുര, സയ്യിദ് ഇഹ്‌സാൻ തങ്ങൾ വരമ്പനാല, സി.പി അബൂബക്ർ മുസ്‌ലിയാർ വല്ലപ്പുഴ, ഹംസ നിസാമി പായിപ്പുല്ല്, ആലിപ്പു മുസ്‌ലിയാർ വളപുരം, അബ്ദുസമദ് ഫൈസി എടവണ്ണപ്പാറ, സുലൈമാൻ ലത്തീഫി കാടാമ്പുഴ തുടങ്ങിയവർ പങ്കെടുക്കും.
14 നു തിങ്കൾ വൈകുന്നേരം നാല് മണിക്ക് ശംസുൽ ഉലമ, കണ്ണിയത്ത് ഉസ്താദ് അനുസ്മരണ സംഗമം നടക്കും. സയ്യിദ് അബ്ദു റഷീദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.അബ്ദുൽ ഗഫൂർഖാസിമി കുണ്ടൂർ അനുസ്മരണ പ്രഭാഷണം നടത്തും. വൈകീട്ട് ഏഴു മണിക്ക് നടക്കുന്ന മത പ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം നിർവ്വഹിക്കും. കുമ്മനം നിസാമുദ്ധീൻ അസ്ഹരി പ്രഭാഷണം നടത്തും.
15 നു ചൊവ്വ രാവിലെ 11 മണിക്ക് ഹൽഖത്ത് ദിക്ർ ആത്മീയ സദസ്സ് നടക്കും. ഇ.കെ മൊയ്‌ദീൻ ഹാജി പല്ലാർ, സയ്യിദ് മാനു തങ്ങൾ വെള്ളൂർ, സയ്യിദ് ശംസുദ്ധീൻ തങ്ങൾ കുറുമ്പത്തൂർ, ഇ.കെ അബ്ദുൽ ഖാദിർ ഹാജി പല്ലാർ തുടങ്ങിയവർ നേതൃത്വം നൽകും വൈകുന്നേരം നാലു മണിക്ക് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ കണ്ണന്തളി, അഷ്‌റഫ് ഹുദവി ആലുവ തുടങ്ങിയവരുടെ നേതൃത്വത്തിൽ ശൈഖ് അബ്ദുൽ ഖാദിർ ഈസ തങ്ങൾ അനുസ്മരണം നടക്കും. വൈകീട്ട് 7 മണിക്ക് നടക്കുന്ന മതപ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം നിർവ്വഹിക്കും. സിറാജുദ്ധീൻ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.
16 നു വൈകീട്ട് നാലു മണിക്ക് നടക്കുന്ന പ്രവാചക പ്രകീർത്തന സദസ്സിനു ഫത്ഹുൽ ഫത്താഹ് വിദ്യാർത്ഥികൾ നേതൃത്വം നൽകും. മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന മത പ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനാം നിർവ്വഹിക്കും. നൗഷാദ് ബാഖവി ചിറയിൻകീഴ് പ്രഭാഷണം നിർവഹിക്കും.
17 നു രാവിലെ 8 മണിക്ക് നടക്കുന്നഅനുസ്മരണ പ്രഭാഷണം ഓണമ്പിള്ളി മുഹമ്മദ് ഫൈസി നിർവ്വക്കും. 10 മണിക്ക് നടക്കുന്ന ഖത്മുൽ ഖുർആൻ സമാപന പ്രാർത്ഥന സദസ്സ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. ഫത്ഹുൽ ഫത്താഹ് പ്രസിഡന്റ് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പാണക്കാട് അധ്യക്ഷത വഹിക്കും . ലക്ഷദീപ് എം.പി ഹംദുള്ള സഈദ് മുഖ്യാതിഥിയായി പങ്കെടുക്കും. സയ്യിദ് അബ്ദു നാസിർ ഹയ്യ് ശിഹാബ് തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. ഇ.ടി മുഹമ്മദ് ബഷീർ എം.പി, മഞ്ഞളാം കുഴി അലി എം.എൽ.എ, ഇ വി ഇസ്മായിൽ മുസ്‌ലിയാർ , ഇ എസ് ഹസൻ ഫൈസി എറണാംകുളം , സയ്യിദ് നഈം അലി ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് കെ എസ് എ തങ്ങൾ, സയ്യിദ് ഹുസ്സൈൻ കോയ തങ്ങൾ കൊളമംഗലം, അബ്ദുറഹ്മാൻ ഫൈസി അരിപ്ര , ജില്ലാപഞ്ചായത്ത് മെമ്പർ എ.പി സബാഹ്, തുടങ്ങിയവർ പങ്കെടുക്കും കാൽ ലക്ഷത്തിലേറെ പേർക്കുള്ള അന്നദാനത്തിന്റെ വിതരണ ഉദ്‌ഘാടനം 11 മണിക്ക് പാണക്കാട്സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിക്കും.
ഫത്ഹുൽ ഫത്താഹ് വർക്കിംഗ് പ്രസിഡൻ്റ് അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ, സയ്യിദ് ഖാസിം കോയ തങ്ങൾ എടയൂർ, ഫത്ഹുൽ ഫത്താഹ് ജനറൽ സെക്രട്ടറി സി.പി ഹംസ ഹാജി അത്തിപ്പറ്റ, അബ്ദുൽ ഖാദർ ഹാജി പല്ലാർ , മുഹമ്മദ് ഫൈസി അത്തിപ്പറ്റ , അഹ് മദ് നൂറുദ്ദീൻ ഹുദവി കൂരിയാട് , ഫാറൂഖ് വാഫി അത്തിപ്പറ്റ, എം.പി ഇബ്റാഹീം , എ.കെ അലവി അത്തിപ്പറ്റ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Content Summary: Athippata Ustad 6th Urooz Mubarak from October 11 to 17.. Food donation to a quarter of a lakh people
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !