മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം വല്യേട്ടൻ റീ റിലീസിനൊരുങ്ങുന്നു. ഇരുപത്തിയഞ്ച് വർഷങ്ങള്‍ക്കു ശേഷം 4K ഡോള്‍ബി അറ്റ്മോസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്.
മാറ്റിനി നൗവാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. സെപ്റ്റംബർ മാസം സിനിമ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.
നരസിംഹം എന്ന സിനിമയ്ക്ക് ശേഷം ഷാജി കൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു വല്യേട്ടൻ. 2000തില്‍ തന്നെയായിരുന്നു ഇരു ചിത്രങ്ങളും തിയേറ്ററുകളിലെത്തിയത്, നരസിംഹം ജനുവരിയിലും വല്യേട്ടൻ സെപ്റ്റംബറിലും. ദി കിംഗ്, ദി ട്രൂത്ത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും ഷാജി കൈലാസും ഒരുമിച്ച ചിത്രം കൂടിയായിരുന്നു വല്യേട്ടൻ.
അമ്ബലക്കര ഫിലിംസിൻറെ ബാനറില്‍ അനില്‍ അമ്ബലക്കരയും ബൈജു അമ്ബലക്കരയും ചേർന്ന് നിർമ്മിച്ച ചിത്രത്തിൻറെ രചന രഞ്ജിത്ത് തന്നെയായിരുന്നു. ശോഭന നായികയായ ചിത്രത്തില്‍ സായ് കുമാർ, എൻ എഫ് വർഗീസ്, സിദ്ദിഖ്, മനോജ് കെ ജയൻ, സുധീഷ്, വിജയകുമാർ, ഇന്നസെൻറ്, കലാഭവൻ മണി, പൂർണ്ണിമ ഇന്ദ്രജിത്ത്, ക്യാപ്റ്റൻ രാജു തുടങ്ങി വലിയ താരനിര അണിനിരന്നിരുന്നു. ഗാനങ്ങള്‍. ഗിരീഷ് പുത്തഞ്ചേരി, സംഗീതം – രാജാമണി, ചായാഗ്രഹണം – രവിവർമ്മൻ, എഡിറ്റിംഗ് – എല്‍ ഭൂമിനാഥൻ.
Content Summary: 'Valyetan' is now available in 4K quality; Ready for re-release.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !