Trending Topic: PV Anwer

മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവ്

0

തിരുവനന്തപുരം:
മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവുശിക്ഷ വിധിച്ച്‌ കോടതി. തിരുവനന്തപുരം പോക്സോ കോടതിയുടെതാണ് ഉത്തരവ്.

കുട്ടിയെ ഒന്നാം ക്ലാസില്‍ പഠിക്കുന്നതു മുതല്‍ 37 കാരനായ അച്ഛൻ പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയ്ക്ക് ഒന്നര വയസുള്ളപ്പോള്‍ അമ്മ മരിച്ചിരുന്നു. തുടർന്ന് സംരക്ഷകനായ അച്ഛൻ തന്നെ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

അധ്യാപകരോടാണ് കുട്ടി അച്ഛൻ്റെ ക്രൂരത തുറന്നു പറഞ്ഞത്. അധ്യാപകർ ഈ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും ഇതുവഴി പൊലീസില്‍ പരാതിയെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു.

കേസെടുത്ത് ഒരു വർഷത്തിനുള്ളില്‍ തന്നെ പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തു. കുട്ടിക്ക് ഇപ്പോള്‍ 16 വയസുണ്ട്. അരുവിക്കര പൊലീസ് ഒരു വർഷം മുമ്ബ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്തത് മുതല്‍ പ്രതി റിമാൻഡില്‍ തുടരുകയാണ്.

Read Also:

വിദ്യാര്‍ഥിനിയെ ബസ്സിനുള്ളില്‍ വെച്ച്‌ പീഡിപ്പിച്ച കണ്ടക്ടര്‍ക്ക് 4 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിനിയെ ബസ്സിനുള്ളില്‍ വെച്ച്‌ പീഡിപ്പിച്ച കണ്ടക്ടറായ സന്തോഷ്‌കുമാറിനെ(43) നാലുവർഷം കഠിനതടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.

തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടുതല്‍ തടവ് അനുഭവിക്കണം എന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

കേസിന്റെ വിശദാംശങ്ങള്‍:
2022 ഡിസംബർ 8 ന് രാവിലെ കുട്ടി വീട്ടില്‍ നിന്ന് ബസില്‍ കയറി സ്കൂളില്‍ പോകുന്നതിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടി ബസില്‍ കയറിയത് മുതല്‍ ബസിലെ കണ്ടക്ടറായ പ്രതി ശല്യപ്പെടുത്തിയിരുന്നു. സ്കൂളിലെ സ്റ്റോപ്പില്‍ ഇറങ്ങാൻ പോകുന്നതിനിടെ കുട്ടിയുടെ അടുത്ത് വന്ന് പ്രതി കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ പിടിക്കുകയായിരുന്നുവെന്നാണ് കേസ്. കുട്ടി ഭയന്ന് ബസ്സില്‍ നിന്ന് ഇറങ്ങി സ്കൂളിനകത്തോട്ട് ഓടിപ്പോയി കൂട്ടുകാരികളോട് വിവരം പറഞ്ഞു.

കുട്ടിയും കൂട്ടുകാരികളും ചേർന്ന് പ്രിൻസിപ്പലിനെ അറിയിച്ചു. പ്രിൻസിപ്പല്‍ ഉടനെ പൊലീസിന് വിവരം നല്‍കി. ബസിൻറെ പേര് വിവരങ്ങള്‍ നല്‍കിയതിൻറെ അടിസ്ഥാനത്തില്‍ പൊലീസ് സ്വകാര്യ ബസ് തടഞ്ഞ് നിർത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ, അഡ്വ. അതിയനൂർ അർ. വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും ഒരു തൊണ്ടി മുതലും ഹാജരാക്കി. പേരൂർക്കട എസ്‌ഐ വിനോദ് വി.കെ ആണ് കേസ് അന്വേഷിച്ചത്.

Content Summary: The father who tortured his daughter was sentenced to death


മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !