ഇടുക്കി: ഇടുക്കിയിലെ ആദിവാസി കോളനികളില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ ചുമത്തി.
‘കേരശക്തി’ വെളിച്ചെണ്ണ വിതരണം ചെയ്ത ഷിജാസ് എന്ന സ്ഥാപന ഉടമ 7 ലക്ഷം രൂപ പിഴ കൊടുക്കണമെന്നാണ് ഇടുക്കി ജില്ലാകളക്ടർ ഉത്തരവിട്ടിരിക്കുന്നത്. ആദിവാസി ഊരുകളിലേക്കുള്ള ഭക്ഷ്യ കിറ്റിലായിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉണ്ടായിരുന്നത്. ഇത് ഉപയോഗിച്ച ആളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിതരണം ചെയ്ത എണ്ണ കാലാവധി കഴിഞ്ഞതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടർന്നാണ് സ്ഥാപനത്തിന് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ കൊടുക്കാനാണ് നിർദ്ദേശം നല്‍കിയിട്ടുള്ളത്.
Content Summary: Prohibited coconut oil was given in tribal colonies; 7 lakh fine to the institution
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !