മുപ്പതിലധികം തസ്തികകള്‍ സ്വദേശിവത്കരിച്ച്‌ ഒമാൻ

0

മസ്കത്ത്:
നിരവധി തസ്തികകളില്‍ പുതുതായി സ്വദേശിവത്കരണം നടപ്പാക്കി തൊഴില്‍ മന്ത്രാലയം. നിരവധി തസ്തികകളിലെ സ്വദേശിവത്കരണം ഇന്നുമുതല്‍ നിലവില്‍ വരും.

അടുത്തവർഷം ജനുവരി ഒന്നു മുതലും 2026 ജനുവരി ഒന്നു മുതലും 2027 ജനുവരി ഒന്നുമുതലും സ്വദേശിവത്കരണം നടപ്പിലാകുന്ന തസ്തികകളുമുണ്ട്. വിവിധ മേഖലകളില്‍ സ്വദേശി പൗരന്മാർക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം.

ഭക്ഷ്യ, മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ വഹിക്കുന്ന റഫ്രിജറേറ്ററ്റ് ട്രെയിലർ, ട്രക്ക് ഡ്രൈവർ, വെള്ളം വണ്ടി ട്രക്ക്, ട്രെയിലർ ഡ്രൈവർമാർ, ഹോട്ടല്‍ റിസപ്ഷൻ മാനേജർ, നീന്തല്‍ രക്ഷകൻ, ടൂറിസ്റ്റ് ഏജന്റ്, ട്രാവല്‍ ഏജന്റ്, റൂം സർവിസ് സൂപ്പർവൈസർ, ക്വാളിറ്റി കണ്‍ട്രോള്‍ മാനേജർ, ക്വാളിറ്റി ഓഫിസർ, ഡ്രില്ലിങ് എൻജിനീയർ, ഇലക്‌ട്രീഷ്യൻ / ജനറല്‍ മെയിന്റനൻസ് ടെക്നീഷ്യൻ, മെക്കാനിക് / ജനറല്‍ മെയിന്റനൻസ് ടെക്നീഷ്യൻ, ഡ്രില്ലിങ് മെഷർമെന്റ് എൻജിനീയർ, ക്വാളിറ്റി സൂപ്പർവൈസർ.എയർക്രാഫ്റ്റ് ലോഡിങ് സൂപ്പർവൈസർ, മാർക്കറ്റിങ് സ്പെഷലിസ്റ്റ്, ഷിപ് മൂറിങ് ടൈയിങ് വർക്കർ, ലേബർ സൂപ്പർവൈസർ, കാർഗോ കയറ്റിറക്ക് സൂപ്പർവൈസർ, കൊമേഴ്സ്യല്‍ പ്രൊമോട്ടർ, കൊമേഴ്സ്യല്‍ ബ്രോക്കർ, ഗുഡ്സ് അറേഞ്ചർ, ഫ്ലാറ്റ്ബെഡ് ക്രെയിൻ ഡ്രൈവർ, ഫോർക് ലിഫ്റ്റ് ഡ്രൈവർ, പുതിയ വാഹനങ്ങളുടെ സെയില്‍സ് മാൻ, ഉപയോഗിച്ച വാഹനങ്ങളുടെ സെയില്‍സ്മാൻ, പുതിയ സ്പെയർപാർട്ട് സെയില്‍സ് മാൻ, ഉപയോഗിച്ച സ്പെയർപാർട്സ് സെയില്‍സ് മാൻ, ജനറല്‍ സിസ്റ്റം അനലിസ്റ്റ്, ഇൻഫർമേഷൻ സിസ്റ്റം നെറ്റ്‍വർക്ക് സ്പെഷലിസ്റ്റ് , മറൈൻ സൂപ്പഎന്നാല്‍ സിസ്റ്റം അനാലിസ്റ്റ് ജനറല്‍, ഇൻഫർമേഷൻ സിസ്റ്റം നെറ്റ്‍വർക് സ്പെഷലിസ്റ്റ്, മറൈൻ ഒബ്സർവർ, വെസല്‍ ട്രാഫിക് കണ്‍ട്രോളർ, കമ്ബ്യൂട്ടർ മെയിന്റനൻസ് ടെക്നീഷ്യൻ എന്നീ തസ്കികകളിലെ സ്വദേശിവത്കരണം അടുത്ത വർഷം ഒന്നുമുതല്‍ നടപ്പിലാകും.

കമ്ബ്യൂട്ടർ പ്രോഗ്രാമർ, 246 കമ്ബ്യൂട്ടർ എൻജിനീയർ, കമ്ബ്യൂട്ടർ ഓപറേറ്റർ എന്നീ തസ്തികകള്‍ 2026 ജനുവരി ഒന്ന് മുതല്‍ സ്വദേശിവത്കരിക്കും. വെബ് ഡിസൈനർ, ഓപറേഷൻ അനലിസ്റ്റ് എന്നീ മേഖലകളിലെ സ്വദേശിവത്കരണം 2027 ജനുവരി ഒന്നു മുതലാണ് നടപ്പിലാവുക.സൂപ്പർവൈസർ തസ്തികകളിലാണ് സ്വദേശിവത്കരണം നടപ്പാവുന്നത്. ഇതില്‍ ഭൂരിഭാഗവും ഇന്നുമുതല്‍ നിലവില്‍ വരും.

Content Summary: Oman has indigenized more than 30 posts

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !