പോലീസ് സേനയെ ക്രിമിനൽ സംഘിവൽക്കരിക്കുന്നുവെന്ന് മുസ്ലീം ലീഗ്.. എടപ്പാളിൽ ലീഗ് ധർണ്ണ

0

എടപ്പാൾ
:പോലീസ് തലപ്പത്തുള്ളവർ പിണറായിയുടെ ക്രിമിനൽ സംഘങ്ങളായി മാറുന്നുവെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്  ഇബ്രാഹിം മുതൂർ അഭിപ്രായപ്പെട്ടു. പോലീസ് സേനയെ ക്രിമിനൽ - സംഘിവൽക്കരിക്കുന്ന ഭരണകൂട നയങ്ങൾക്കെതിരെ എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

കേരളീയ സമൂഹം ഇന്ന് ഉറ്റു നോക്കിയ അജിത് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണ ഫയലിൽ മുഖ്യമന്ത്രിയുടെ അനുമതി നീളുന്നതും സുപ്രിം കോടതിയിൽ സിബിഐ ലാവ് ലിൻ കേസ് നീട്ടുന്നതും പരസ്പര ബന്ധമുണ്ടന്നും. തനിക്കും, മകൾക്കും രക്ഷപ്പെടുന്നതിന് കുറെക്കാലങ്ങളായി പിണറായിയും അമിത്ഷായും തമ്മിലുള്ള അന്തർധാരയുടെ പ്രകടമായ തെളിവാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റഫീഖ് പിലാക്കൽ അദ്ധ്യക്ഷനായി. പത്തിൽ അഷറഫ് മുഖ്യ പ്രഭാഷണം നടത്തി. ഹാരിസ്. ടി,കെ.പി മുഹമ്മദലി ഹാജി,കെ.എ ജയാനന്ദൻ, വി.കെ എ മജീദ്, മുഹമ്മദ് കുട്ടി കല്ലി, എം.പി റസാഖ്,എൻ.വി അബൂബക്കർ , ജുവൈരിയ,കെ.വി ബാവ ,എം.അബ്ദുൾഖാദർ,കെ.വി അക്ക്ബർ, പി.വി ഷുഹൈബ്, കെ.പി ഖാദർ ബാഷ, അജ്മൽ വെങ്ങിനിക്കര , എന്നിവർ സംസാരിച്ചു.

Content Summary: Muslim League says police force is organized criminally..League dharna at Edapal

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !