തൃശ്ശൂര്‍: കാപ്പ നിയമ പ്രകാരം ജയിലില്‍ കഴിയുന്ന മകന് നല്‍കാന്‍ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റില്‍. കാട്ടാക്കട പന്നിയോട് കുന്നില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യ ലതയെ (45) കോലഴി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ നിധിന്‍ കെ വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ഹരികൃഷ്ണന്‍ എന്ന പ്രതിയുടെ അമ്മയായ ലത മകന് ജയിലിനുള്ളില്‍ കഞ്ചാവ് നല്‍കാന്‍ വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിയത്. ഹാന്റ് ബാഗിലാണ് ലത കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 80 ഗ്രാം കഞ്ചാവാണ് ലതയുടെ ഹാന്റ് ബാഗില്‍ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തത്.
Content Summary: mother who brought ganja to her son in jail was arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !