പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ മലപ്പുറം പോലീസിൽ അഴിച്ചുപണി നടത്തി സർക്കാർ. എസ്‌പി എസ്.ശശിധരനെയും ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റി.
പോലീസ് ആസ്ഥാന എഐജി വിശ്വനാഥിനെ പുതിയ എസ്പിയായി നിയമിച്ചു. താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബെന്നി.
മലപ്പുറത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. മലപ്പുറം പോലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.
അതേസമയം പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി എം.വി.മണികണ്ഠനെ സസ്പെന്‍റ് ചെയ്തു. ജില്ലാ പോലീസ് മോധാവിക്ക് പരാതി നൽകാനെത്തിയ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധത്തിലാണ് നടപടി.
ഭരണകക്ഷി എംഎൽഎ തന്നെയായ പിവി അൻവർ മലപ്പുറം പൊലീസിനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. മലപ്പുറം പൊലീസ് സംവിധാനത്തിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയരുക കൂടി ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അഴിച്ചു പണി.
മലപ്പുറം പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളന വേദിയിൽ വച്ച് നിലമ്പൂർ എംഎൽഎയായ അൻവർ എസ്പി ശശിധരനെ പരസ്യമായി, അദ്ദേഹത്തെ വേദിയിൽ ഇരുത്തി തന്നെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മലപ്പുറം മുൻ എസ്പി സുജിത് ദാസിലേക്കും എഡിജിപി അജിത് കുമാറിലേക്കടക്കം ആരോപണങ്ങൾ നീണ്ടത്. അതിനിടെ അന്‍വര്‍ വിവി ബെന്നിക്കെതിരേയും വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതിനിടെ മലപ്പുറത്തെ പൊലീസിനെതിരെ പരാതിക്കാരി തന്നെ രംഗത്ത് വന്നതും വൻ അഴിച്ചു പണിയിലേക്ക് കാര്യങ്ങൾ എത്തിച്ചു
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Major crackdown in Malappuram police; Those with SP have been relocated.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !