ഇരിമ്പിളിയത്ത് ഐഡിയൽ ഇന്റർനാഷണൽ സ്കൂൾ വരുന്നു; ശിലാസ്ഥാപനം നാളെ.. പ്രമുഖർ പങ്കെടുക്കും

0

വളാഞ്ചേരി:
കടകശ്ശേരി ഐഡിയലിന്റെ മറ്റൊരു സംരംഭമായ 
വളാഞ്ചേരി ഇരിമ്പിളിയത്ത് നിർമിക്കുന്ന ഐഡിയൽ ഇന്റർനാഷണൽ ക്യാംപസ് എന്ന വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശിലാ സ്ഥാപനം 18.09.2024 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇരിമ്പിളിയത്ത് ഭാരതപ്പുഴയോട് ചേർന്ന് പ്രകൃതി ഭംഗിയുള്ള വിശാലമായ 15 ഏക്കർ ഭൂമിയിൽ ആദ്യഘട്ടത്തിൽ സംവിധാനിക്കുന്ന ഐഡിയൽ ഇന്റർ നാഷണൽ സ്കൂളിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവഹിക്കും.

ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ഐഡിയൽ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന് ഐഡിയൽ ട്രസ്റ്റ ചെയർമാൻ പി കുഞ്ഞാവു ഹാജി തറക്കല്ലിടും.


200 മീറ്റർ അത്ലറ്റിക് സ്റ്റേഡിയം, ടെർഫ്, സ്വിമ്മിംഗ് പൂൾ, ജിംനാസ്റ്റിക് സെന്റർ, ഫുഡ് ബോൾ കോർട്ട് അടക്കം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐഡിയൽ സ്പോർട്സ് വില്ലേജിന് കോട്ടക്കൽ എം എൽ എ സയ്യിദ് അബിദ് ഹുസൈൻ തങ്ങൾ ശില പാകും.

ഹരിതാഭമായ ഗ്രീൻ & ക്ലീൻ കാമ്പസ് പദ്ധതിക്ക് തവനൂർ എം എൽ എ ഡോ: കെ ടി ജലീൽ തുടക്കം കുറിക്കുമെന്നും വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

മികച്ച റസിഡൻഷ്യൽ സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഇന്റർനാഷണൽ കാമ്പസിൽ അടുത്ത അധ്യയന വർഷം (2025 ജൂൺ മാസത്തിൽ ) മോണ്ടിസോറി മുതൽ അഞ്ചാം ക്ലാസ് വരെ ക്ലാസുകൾ ആരംഭിക്കുന്നതിനുളള ആദ്യ അഡ്മിഷൻ ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾബുക്കിംഗ് സ്വീകരിച്ചു കൊണ്ട് നിർവ്വഹിക്കും.

കവിയും എഴുത്തുകാരനുമായ ആലംകോട് ലീലാകൃഷ്ണൻ മുഖ്യ അഥിതിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഇരിമ്പിളിയം കാമ്പസ് ചെയർമാൻ സുലൈമാൻ ഹാജി, ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവു ഹാജി, ഐഡിയൽ സ്ഥാപനങ്ങളുടെ സി ഇ ഒ മജീദ് ഐഡിയൽ, ഇരിമ്പിളിയംകാമ്പസ് വൈസ് ചെയർമാൻ ടി അബ്ബാസ്.ഇരിമ്പിളിയം കാമ്പസ് മാനേജർ ഉമർ പുനത്തിൽ തുടങ്ങിയവർ പ്രസംഗിക്കും. വിദ്യാഭ്യാസ -സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥരും നാട്ടുകാരും സംബന്ധിക്കും.


വളാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സുലൈമാൻ ഹാജി, ഉമർ പുനത്തിൽ, ഫാസിൽ മാജിദ്, പിടി എം ആനക്കര, അരിലാഷ് ശങ്കർ, ഷാജഹാൻ എന്നിവർ പങ്കെടുത്തു

Content Summary: IDEAL INTERNATIONAL SCHOOL COMES UP IN IRIMBILIATH;
The foundation stone will be laid tomorrow.. Eminent people will attend

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !