പൊന്നാനിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പൊള്ളലേറ്റു

0

വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പൊള്ളലേറ്റു. പൊന്നാനി പെരുമ്പടപ്പിൽ പുറങ്ങ് പള്ളിപ്പടിയിൽ പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. പൊള്ളലേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. തീപിടിത്തം അപകടമാണോ ആത്മഹത്യാശ്രമമാണോ എന്നതിൽ വ്യക്തതയില്ല.

ഏറാട്ട് വീട്ടിൽ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന, മണികണ്ഠന്റെ അമ്മ സരസ്വതി എന്നിവർക്കാണ് പൊള്ളലേറ്റത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്ന് പുലർച്ചെ തൃശൂരിലും വൻ തീപിടിത്തമുണ്ടായിരുന്നു. തൃശൂർ മരത്താക്കരയിൽ ഫർണിച്ചർ കടയ്ക്കാണ് തീപിടിച്ചത്. ഇന്നുപുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലം സ്വദേശി പ്രകാശിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് തീപിടിച്ചത്.

വിവരമറിഞ്ഞ് തൃശൂരിൽ നിന്നും പുതുക്കാട് നിന്നും ഫയർഫോഴ്‌സിന്റെ അഞ്ച് യൂണിറ്രുകളെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഫർണിച്ചർ കട പൂ‌ർണമായി കത്തിനശിച്ചു. കോടികളുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

അപകടസമയത്ത് ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ തീ പടർന്നില്ല. ഇത് വലിയ ദുരന്തം ഒഴിവാക്കി. അപകടത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞദിവസം തിരുവനന്തപുരം പാപ്പനംകോട് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഏജൻസി ഓഫീസിലുണ്ടായ വൻതീപിടിത്തത്തിൽ ജീവനക്കാരിയും ഒരു പുരുഷനും വെന്തു മരിച്ചിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരി പാപ്പനംകോട് ദിക്കുബലിക്കളം റോഡ് മഠത്തിൽകോവിലിന് സമീപം ശിവപ്രസാദം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വൈഷ്‌ണയുടെ (34) മൃതദേഹമാണ് തിരിച്ചറിഞ്ഞത്.

Content Summary: Five members of a family were burnt in a house fire in Malappuram


മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !