അന്ന് അവർ തന്റെ മാറിടത്തില്‍ കയറിപ്പിടിച്ചു; ദുരനുഭവം തുറന്ന് പറഞ്ഞ് നടൻ പ്രശാന്ത് അലക്സാണ്ടര്‍

0

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആദ്യം നടിമാരാണ് ആരോപണങ്ങളുമായി രംഗത്ത് എത്തിയതെങ്കില്‍ പിന്നാലെ തങ്ങള്‍ക്ക് ഉണ്ടായ ദുരനുഭവത്തെ കുറിച്ച്‌ പറഞ്ഞ് നടന്മാരും എത്തി. 
ഈ അവസരത്തില്‍ സ്കൂള്‍ കാലഘട്ടത്തില്‍ തനിക്ക് ഉണ്ടായൊരു മോശം അനുഭവത്തെ പറ്റി പറയുകയാണ് നടൻ പ്രശാന്ത് അലക്സാണ്ടർ.

സ്കൂളില്‍ പഠിക്കുമ്ബോള്‍ സീനിയേഴ്സ് തന്റെ മാറിടത്തില്‍ കയറിപ്പിടിച്ചുവെന്നും അത് തനിക്ക് വലിയ ട്രോമയാണ് സമ്മാനിച്ചതെന്നും പ്രശാന്ത് അലക്സാണ്ടർ പറയുന്നു. ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടന്റെ വെളിപ്പെടുത്തലുകള്‍. ലൊക്കേഷനിലെ ദുരനുഭവങ്ങള്‍ എന്തുകൊണ്ട് അഭിനേത്രികള്‍ തുറന്നു പറയുന്നില്ലെന്ന് ചോദിച്ചാല്‍ അവരുടെ മാനസിക അവസ്ഥയാണത്. എങ്ങനെ പ്രതികരിക്കണമെന്ന് ചിലപ്പോള്‍ അവർക്ക് അറിയില്ലായിരിക്കും. അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോകുന്നത് ജീവിതത്തില്‍ ആദ്യമായിരിക്കുമെന്നും പ്രശാന്ത് പറയുന്നുണ്ട്.

പ്രശാന്ത് അലക്‌സാണ്ടറിന്റെ വാക്കുകള്‍ ചുവടെ:

“ചെറുപ്പത്തില്‍ നല്ല വണ്ണം ഉണ്ടായിരുന്നു എനിക്ക്. നമ്മുടെ ക്ലാസുകളില്‍ ഇരുന്നല്ലല്ലോ പരീക്ഷകള്‍ എഴുതുന്നത്. സീനിയേഴ്സ് നമുക്കൊപ്പം ഉണ്ടാകും. രണ്ട് സൈഡിലും പത്താം ക്ലാസിലെ ചേട്ടന്മാരും നടുക്ക് ഏഴാം ക്ലാസിലെ ഞാനും. എന്നെ കാണുന്നതും അവരെന്റെ മാറിടത്തില്‍ കേറിപ്പിടിക്കും. വണ്ണം ഉള്ളവരെ കാണുമ്ബോള്‍ അവർക്ക് ഒരു സന്തോഷം. ആദ്യദിവസം അവരെന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല. വേദനിച്ച്‌ തുടങ്ങിയപ്പോഴാണ് ഇത് സ്നേഹമല്ല അവരുടെ തമാശയാണെന്ന് മനസിലായത്. എനിക്ക് പിന്നീട് പരീക്ഷ എഴുതാൻ പേടിയായി. ആ ക്ലാസിനകത്ത് പരീക്ഷ എഴുതാൻ പോകണമല്ലോ എന്ന പേടി.

ഇക്കാര്യം പറയാൻ വേണ്ടി സ്റ്റാഫ് റൂം വരെ നടക്കും. പക്ഷേ വേറെ കുറെ കാര്യങ്ങള്‍ ആകും എന്റെ മനസില്‍. പിന്നീട് ഉണ്ടാകുന്ന കാര്യങ്ങളെ പറ്റി. അതുകൊണ്ട് പറയില്ല. ചേട്ടന്മാർ ഇതാവർത്തിക്കുമ്ബോള്‍ ഞാൻ അത് സഹിക്കുമായിരുന്നു. ഇതെനിക്ക് വലിയൊരു ട്രോമയാണ് നല്‍കിയത്. ഞാൻ വീക്ക് അല്ലെന്ന് കാണിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വം ആയിരുന്നു. അങ്ങനെ ശ്രമിച്ച്‌ ശ്രമിച്ച്‌ ആ സ്കൂളിലെ ലീഡർ ആയിട്ടാണ് ഇറങ്ങിയത്. എന്ന് കരുതി ഞാൻ ലീഡറായപ്പോള്‍ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോ എന്ന് പോയി നോക്കിയിട്ടൊന്നും ഇല്ല. പക്ഷേ എന്നെ ഞാൻ ബോള്‍ഡാക്കി എടുത്തു”, എന്നായിരുന്നു പ്രശാന്ത് പറഞ്ഞത്.

Content Summary: That day they clung to his bosom; Actor Prashant Alexander opened up about his ordeal

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !