നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ താരവുമായ ദിയ കൃഷ്ണ വിവാഹിതയായി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ അശ്വിന്‍ ഗണേഷ് ആണ് വരന്‍. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ദിയ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പേസ്റ്റല്‍ നിറമാണ് വിവാഹ സാരിക്കായി ദിയ തെരഞ്ഞെടുത്തത്. നിറയെ വര്‍ക്കുകളുള്ള ബ്ലൗസാണ് സാരിയോടൊപ്പം പെയര്‍ ചെയ്തിരുന്നത്. പച്ച നിറത്തിലുള്ള ലോങ് നെക്ലസ് ലുക്കിന് കൂടുതല്‍ മാറ്റ് നല്‍കി. മലയാളി ഹിന്ദു ബ്രൈഡില്‍ നിന്ന് വ്യത്യസ്തമായി തലയില്‍ വെയിലും അണിഞ്ഞിരുന്നു. പൂക്കള്‍ വെക്കാതെ ലൂസ് ഹെയറാണ് നല്‍കിയത്. തമിഴ് മണവാളന്‍ സ്റ്റൈലില്‍ ഷര്‍ട്ടും മുണ്ടിം വേഷ്ടിയുമായിരുന്നു അശ്വിന്റെ വേഷം. നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്.
അഹാനയും ഇഷാനിയും ഹന്‍സികയും അമ്മ സിന്ധു കൃഷ്ണയും അച്ഛന്‍ കൃഷ്ണകുമാറും ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞത്. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കൊപ്പം രാധിക സുരേഷ് ഗോപി, സുരേഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. മകളുടെ കല്യാണം കഴിഞ്ഞതില്‍ അതിയായ സന്തോഷമെന്നാണ് കൃഷ്ണ കുമാര്‍ പറഞ്ഞത്. കൃഷ്ണകുമാര്‍ സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാനയും ഇഷാനിയും ഹന്‍സികയുമാണ് സഹോദരിമാര്‍.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Actor Krishnakumar's daughter and social media star Diya Krishna got married
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !