സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 6,880 രൂപയാണ് ഇന്നത്തെ വില. ഒരുപവന് സ്വര്‍ണത്തിന്റെ വിപണി വില 55,040 രൂപയാണ്.
രാജ്യാന്തര വിപണിയിലെ വില വര്‍ധനവാണ് സംസ്ഥാനത്തും സ്വര്‍ണത്തിന് വില കൂടാന്‍ കാരണം. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ സ്വര്‍ണവില. കഴിഞ്ഞദിവസം പവന് 320 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. രണ്ടുമുതല്‍ അഞ്ചുവരെ മാറ്റമില്ലാതെ തുടര്‍ന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.
18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5,700 രൂപയാണ്. അതേസമയം, വെള്ളിയുടെ വില കഴിഞ്ഞദിവസം ഉയര്‍ന്നിരുന്നു. ഒരു രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !