Trending Topic: PV Anwer

‘ദൈവം എന്താ ആരെയും രക്ഷിക്കാത്തെ?’; രണ്ടാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ് ...

0

ഒ(caps)രു രാത്രി പുലര്‍ന്നപ്പോഴേക്കും ചുരല്‍മലയും മുണ്ടകൈയും ഇല്ലാതായി. ഒന്നിച്ച് ഉറങ്ങിയവരില്‍ പലരും പലയിടങ്ങളിലായി  ജീവനറ്റ് കിടന്നു. ചിലരൊക്കെ അതിജീവിച്ചു. എന്നാല്‍ മുന്നോട്ടുള്ള ജീവിതത്തില്‍ താങ്ങും തണലും ആകേണ്ടിയിരുന്നവരുടെ മരണ വാര്‍ത്തയാണ് അവരെ കാത്തിരുന്നത്. വയനാടിനായി പ്രാര്‍ഥനകള്‍ ഉയരുമ്പോള്‍ രണ്ടാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. 

മുയ്യം എ.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി അദിതിയുടെ ഡയറിയിക്കുറിപ്പാണ് വൈറലായത്. 

കരുതലിന്‍റെ തലമുറ ഇനിയും കേരളത്തിൽ ഉണ്ട്, എന്നും എക്കാലവും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഡയറിക്കൊപ്പം അദിതിയുടെ മനസില്‍ വിരിഞ്ഞ ദുരന്തഭൂമിയും വരച്ചിട്ടുണ്ട്. 

ഡയറിക്കുറിപ്പ്:
ഇന്ന് സ്‌കൂള്‍ ലീവായിരുന്നു. ഉച്ചയ്ക്ക് അമ്മ ടിവി വെച്ചപ്പോഴാണ് ഞാന്‍ വാര്‍ത്ത കണ്ടത്. വയനാട്ടിലെ മേപ്പാടി എന്ന സ്ഥലത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. ആ നാട് മുഴുവന്‍ വെള്ളത്തിനടിയിലായി. ഒരുപാട് ആളുകള്‍ മരിച്ചു. കുറേ പേരെ കാണാതായി. കുറേ വീടുകള്‍ പൊട്ടിപ്പോയി. ടിവിയില്‍ ആളുകള്‍ കരയുന്നു. ദൈവം എന്താ ആരെയും രക്ഷിക്കാത്തെ..

Source:

Content Summary: 'Why can't God save anyone?'; Diary of a second grader

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !