Trending Topic: PV Anwer

വയനാട് ഉരുള്‍പൊട്ടല്‍: പ്രാര്‍ത്ഥനാ സദസ്സ് നടത്തി മഅദിന്‍ അക്കാദമി

0

മലപ്പുറം:
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കുമായി പ്രത്യേക പ്രാര്‍ത്ഥനാ സദസ്സ് നടത്തി മഅദിന്‍ അക്കാദമി.

മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥനാ ചടങ്ങ് ഉദ്ഘാടനംചെയ്തു.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനുശേഷം പള്ളികളില്‍ മയ്യിത്ത് നമസ്‌കാരവും ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക പ്രാര്‍ഥനയും നടത്തണമെന്ന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആഹ്വാനം ചെയ്തു. ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിന് സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, യ്യിദ് ശഫീഖ് അല്‍ ബുഖാരി, കെവി തങ്ങള്‍ കരുവന്‍തിരുത്തി, സയ്യിദ് അഹമ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി,അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാനസെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ തുടങ്ങിയവര്‍ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തു.

Content Summary: Mediavisionlive.in

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !