ഒരുപാട് ജീവനുകള്‍ മണ്ണിനടിയിലായ ചൂരല്‍മലയിലെ ഉരുള്‍പൊട്ടലിന്റെ ഹെെ റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങള്‍ ഐഎസ്‌ആർഒ പുറത്തുവിട്ടു.
ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെൻസിംഗ് സെൻ്റർ (എൻആർഎസ്‌സി) ഐഎസ്‌ആർഒയുടെ അത്യാധുനിക കാർട്ടോസാറ്റ്-3 ഒപ്റ്റിക്കല്‍ ഉപഗ്രഹവും ക്ലൗഡ് കവറിലേക്ക് കയറാൻ കഴിയുന്ന റിസാറ്റ് ഉപഗ്രഹവും ഉപയോഗിച്ചാണ് ദുരന്ത ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
1,550 മീറ്റർ ഉയരത്തിലാണ് ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. അവശിഷ്ടങ്ങളുടെ ഒഴുക്ക് നദിയുടെ ഗതി വിശാലമാക്കുകയും, തീരത്തെ വീടുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്ന ഒരു ദുരന്ത ദൃശ്യമാണ് ചിത്രത്തില്‍ വ്യക്തമാകുന്നത്.
അതേസമയം, യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുനരധിവാസം ഫലപ്രദമായി നടപ്പാക്കും. പ്രധാന ശ്രദ്ധ രക്ഷാപ്രവർത്തനത്തിലാണ്. തത്കാലം ആളുകളെ ക്യാംപില്‍ താമസിപ്പിക്കും. വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ളവരുടെ സ്വകാര്യത സൂക്ഷിക്കാനാവും വിധം ക്യാംപുകളില്‍ ക്രമീകരണം ഏർപ്പെടുത്തും. ക്യാംപിനകത്ത് കുടുംബാംഗങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ക്യാംപിനകത്ത് താമസിക്കുന്നവരെ കാണാൻ പോകുന്നവർക്ക് സംസാരിക്കാൻ ഒരു പൊതു സൗകര്യം ഒരുക്കും. ക്യാംപിനകത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്ല നിലയില്‍ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെ ഇരുന്ന് കൊണ്ട് തന്നെ വിദ്യ നല്‍കാനാവും. പെട്ടെന്ന് സ്കൂളിലേക്ക് പോകാനാവില്ല. മാനസികാഘാതം പ്രതീക്ഷിക്കാവുന്നതിന് അപ്പുറമാണ്. എല്ലാവർക്കും കൗണ്‍സിലിങ് നല്‍കും. കൂടുതല്‍ പേരെ ദൗത്യത്തിൻ്റെ ഭാഗമാക്കും. ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്ന് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. അവർ അതിന് തയ്യാറല്ല. അവർക്ക് ഭക്ഷണം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Summary: Wayanad Landslide: ISRO releases satellite images
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !