വിവാഹത്തെക്കുറിച്ച്‌ നിരന്തരം ചോദ്യം; അയല്‍ക്കാരനെ 45കാരൻ കൊലപ്പെടുത്തി

0

ജക്കാർത്ത:
വിവാഹം കഴിക്കുന്നില്ല എന്ന് ചോദിച്ച്‌ നിരന്തരം ശല്യപ്പെടുത്തിയിരുന്ന അയല്‍വാസിയെ കൊലപ്പെടുത്തി 45കാരൻ.

ഇൻഡോഷ്യയിലെ വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം. പാർലിന്ദുഗൻ സിരേഗർ എന്ന 45കാരൻ ആണ് 60 കാരനായ അസ്ഗിം ഇരിയാൻറോയെ കൊലപ്പെടുത്തിയത്.

പാർലിന്ദുഗൻ സിരേഗർ വീട്ടില്‍ കയറിയാണ് അസ്ഗിം ഇരിയാൻറോയെ ആക്രമിച്ചത്. തടിക്കഷ്ണം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതോടെ വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ 60കാരനെ പാർലിന്ദുഗൻ പിന്തുടർന്ന് തലക്കടിച്ച്‌ വീഴ്ത്തുകയായിരുന്നു. അപ്പോഴേക്കും പ്രദേശവാസികള്‍ ഓടിവന്ന് 45കാരനെ തടഞ്ഞു. ഇരിയാൻറോയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ജൂലൈ 29ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ഇരിയാൻറോയുടെ ഭാര്യയുടെ മൊഴിയില്‍ നിന്നാണ് ആക്രമണത്തിൻറെ കാരണം വ്യക്തമായത്. ആക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പാർലിന്ദുഗൻ സിരേഗർ അറസ്റ്റിലായി. എന്താണ് കല്യാണം കഴിക്കാത്തതെന്ന് ചോദിച്ച്‌ 60കാരൻ നിരന്തരം പരിഹസിച്ചതില്‍ മനം നൊന്താണ് ആക്രമിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പാർലിന്ദുഗൻ സിരേഗർ സമ്മതിച്ചു.

Content Summary: Constantly questioning marriage; A 45-year-old man killed his neighbor

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !