താനൂര്‍: താനൂർ കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. താനൂർ ഹാര്‍ബറില്‍ നിന്ന് തെക്ക് ഉണ്ണിയാല്‍ ഭാഗത്ത് പുറംകടലിലാണ് 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ താനൂര്‍ ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ 'ഖൈറാത്ത്' വള്ളത്തിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഹാര്‍ബറിലെത്തിച്ചു.
വിവരമറിഞ്ഞ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പോലീസും താനൂര്‍ പോലീസും സ്ഥലത്തെത്തി. മൃതദേഹത്തിലുള്ളത് മത്സ്യത്തൊഴിലാളികള്‍ ധരിക്കുന്നരീതിയിലുള്ള വസ്ത്രമാണെന്ന് പോലീസ് പറഞ്ഞു. തുടര്‍നടപടികള്‍ക്കായി മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോസ്റ്റല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Unidentified dead body in Tanur sea
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !