'സിബില്‍ സ്കോര്‍' കണക്കാക്കുന്നത് എങ്ങനെയാണെന്നറിയാമോ ? | Explainer

0

സാമ്പത്തികമായി ഇടപാട് നടത്തുന്ന ഭൂരിഭാഗം പേർക്കും ക്രെഡിറ്റ് സ്കോർ എന്താണെന്നുള്ള ധാരണ ഉണ്ടായിരിക്കും. വായ്പ എടുക്കാൻ യോഗ്യരാണോ നിങ്ങളെന്നുള്ളതിനുള്ള മാനദണ്ഡമാണ് ക്രെഡിറ്റ് സ്കോർ.

ക്രെഡിറ്റ് ബ്യൂറോയായ സിബില്‍ തയ്യാറാക്കുന്നതിനാല്‍ ഇത് സിബില്‍ സ്കോർ എന്നാണ് അറിയപ്പെടുന്നത്. സിബില്‍ സ്കോർ 300 മുതല്‍ 900 വരെയാണ്.

ഒരു വ്യക്തിയുടെ സാമ്ബത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300 മുതല്‍ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് ക്രെഡിറ്റ് സ്കോർ വരുന്നത് എങ്കില്‍ നല്ലതാണ്. 18 മുതല്‍ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് ക്രെഡിറ്റ് സ്കോർ കൂട്ടുക. ബാങ്കുകള്‍, ക്രെഡിറ്റ് കമ്ബനികള്‍, നോണ്‍-ബാങ്കിംഗ് ഫിനാൻഷ്യല്‍ കമ്ബനികള്‍ (NBFC) എന്നിവയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കപ്പെടുന്നത്.

ക്രെഡിറ്റ് സ്കോർ കണക്കാക്കുമ്ബോള്‍ പരിഗണിക്കുന്ന വിവിധ ഘടകങ്ങള്‍ ഇതാ:

ഇടപാട് ചരിത്രം
സിബില്‍ സ്‌കോർ കണക്കാക്കുമ്ബോള്‍ ഒരു വ്യക്തിയുടെ പേയ്‌മെൻ്റ് ചരിത്രത്തിനാണ് സാധാരണയായി ഏറ്റവും കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത്. വായ്പകളുടെയും ക്രെഡിറ്റ് കാർഡ് ബില്ലുകളുടെയും തിരിച്ചടവ് കൃത്യസമയത്ത് നടത്തുന്നത് ക്രെഡിറ്റ് സ്‌കോറിനെ ഗുണപരമായി ബാധിക്കുന്നു. എന്നാല്‍, വൈകിയ പേയ്‌മെൻ്റുകള്‍, അല്ലെങ്കില്‍ ലോണ്‍ സെറ്റില്‍മെൻ്റുകള്‍ എന്നിവ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുന്നു.

ക്രെഡിറ്റ് വിനിയോഗ അനുപാതം
ഒരു വ്യക്തിയുടെ മൊത്തം വായ്പാ പരിധിയും ആയാള്‍ എടുക്കുന്ന വായ്പയുടെയും തമ്മിലുള്ള താരതമ്യ തുകയാണ് നിങ്ങളുടെ ക്രെഡിറ്റ് വിനിയോഗ അനുപാതം. ഒരു നല്ല ക്രെഡിറ്റ് സ്‌കോറിന് ഇത് 30%-ല്‍ താഴെ നിലനിർത്താൻ വിദഗ്ധർ നിർദേശിക്കുന്നുണ്ട്.

വായ്പ വൈവിധ്യം
സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ വായ്പകള്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാർന്ന വായ്പകള്‍ ഉണ്ട്, ഇത്തരത്തില്‍ വിവിധ തരത്തിലുള്ള വായ്പകള്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നത് നല്ലതാണ്. ഹോം ലോണുകള്‍, വാഹന വായ്പകള്‍, ക്രെഡിറ്റ് കാർഡുകള്‍ എന്നിവ പോലെയുള്ളവ സിബില്‍ സ്‌കോറിനെ ഉയർത്തും.

Content Summary: Do you know how CIBIL score is calculated?

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !