Trending Topic: PV Anwer

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75000 രൂപ കൈമാറി വട്ടംകുളത്തെ റെഡ് ഫോർട്ട് ചാരിറ്റി സംഘടന

0

എടപ്പാൾ
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ദുരിതാശ്വാസനിധിയിലേക്ക് വട്ടംകുളം പഞ്ചായത്തിലെ ചോലക്കുന്ന് റെഡ് ഫോർട്ട് ചാരിറ്റി സംഘടന 75000 രൂപ ഒന്നാം ഗഡുവായി കൈമാറി.

തവനൂർ എം.എൽ.എ ഡോ. കെ .ടി ജലീൽ മുഖാന്തരമാണ് ചെക്ക് കൈമാറിയത്. എം.എൽ.എയുടെ വളാഞ്ചേരിയിലുള്ള വസതിയിൽ വെച്ചാണ് ചെക്ക് കൈമാറിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഡോ.കെ .ടി ജലീൽ എം.എൽ.എയുടെ നിർദ്ദേശപ്രകാരം തവനൂർ നിയോജക മണ്ഡലത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് റെഡ്ഫോർട്ട് നൂറിലധികം ബ്ലാങ്കറ്റുകളും മാസ്കുകളും ഭക്ഷണസാധനങ്ങളും വിതരണം ചെയ്തിരുന്നു. 

കോവിഡ് മഹാമാരി കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 58,000 രൂപ നൽകുവാനും റെഡ്ഫോർട്ട്  ചോലക്കുന്നിന് കഴിഞ്ഞിരുന്നു.
വട്ടംകുളം ഗ്രാമപഞ്ചായത്തിൽ പ്രാദേശികമായി വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ റെഡ്ഫോർട്ട് ചോലക്കുന്ന് സജീവ പങ്കാളിയാണ്. ദുരിതാശ്വാസ നിധിയിലേക്ക് സംഖ്യ കൈമാറുന്ന ചടങ്ങിൽ "റെഡ്ഫോർട്ട് " പ്രസിഡൻ്റ് സി.ജാവീദ്, സെക്രട്ടറി കെ.ആർ ബാബു, ട്രഷറർ പ്രസാദ് കെ.എസ് എന്നിവർ പങ്കെടുത്തു.

Content Summary: Red Fort charity organization of Vattamkulam handed over 75000 rupees to the Chief Minister's relief fund.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !