വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉണ്ടായ വന്‍ ഉരുള്‍ പൊട്ടലില്‍ 57 മരണം സ്ഥിരീകരിച്ചു. ഈ വാർത്ത അപ്ഡേറ്റു ചെയ്യുന്ന ഉച്ചതിരിഞ്ഞ് ഒരുമണിയിലെ കണക്കാണ് ഇത്. വട്ടമല ,ചുരൽമല മുണ്ടക്കൈ എന്നിവിടങ്ങളിൽ ദുരന്തത്തിൽപെട്ടവരിലേക്ക് 12 മണിക്കൂറിന് ശേഷമാണ് സൈന്യത്തിനും ഫയർഫോഴ്സിനും എത്താൻ കഴിഞ്ഞത്. നിരവധി വീടുകൾ ഇപ്പോഴും മണ്ണിനടയിലാണ്.
മരിച്ചവരിൽ 36 പേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. ചൂരൽ മലയിൽ അൽപം മുമ്പാണ് ഫയർഫോഴ്സിന് എത്തിപെടാൻ പറ്റിയത്. സൈന്യം മുണ്ടക്കൈയിൽ എത്തിയിട്ടുണ്ട്. ഇവിടെ വീണ്ടും മഴ തുടങ്ങിയത് രക്ഷാ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ഇവിടെ പല തകർന്നുകിടക്കുന്ന വീടുകളിൽ ഇപ്പോഴും ആളുകൾ കുടുങ്ങി കിടുക്കുന്നുണ്ട്. വീണ്ടെടുക്കാൻ കഴിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത നിലയിലാണ്. 37 മൃതദേഹങ്ങള്‍ മേപ്പാടിയിലെ സർക്കാർ ആശുപത്രിയിലാണുള്ളത്. ഇതിൽ 18 പേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. എഴുപതോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അട്ടമലയിൽനിന്ന് ആറു മൃതദേഹങ്ങൾ കണ്ടെടുത്തു. ചുരൽമല പുഴയിൽനിന്നും മൃതദേഹങ്ങൾ കണ്ടെടുക്കുകയാണ്. മരണ സംഖ്യ കൂടിയേക്കുമെന്ന് ആശങ്ക നാട്ടുകാർ പ്രകടിപ്പിച്ചു.
പോത്തുകല്ലിൽ ചാലിയാറിൽനിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് നാട്ടുകാർ പറയുന്നു. നിലമ്പൂരിലാണ് പോത്തുകൽ. ദുരന്തം നടന്ന സ്ഥലത്തുനിന്ന് കിലോമീറ്ററുകൾ അകലെയാണ് ഈ സ്ഥലം. ഇവിടേക്ക് മൃതദേഹങ്ങൾ ഒഴുകിയെത്തുകയായിരുന്നു
ഇപ്പോഴും ദുരന്തത്തിൻ്റെ വ്യാപ്തി മനസ്സിലാക്കാൻ നാട്ടുകാർക്ക് സാധിക്കുന്നില്ല. തകർന്ന വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും മൃതദേഹങ്ങളും കണ്ടെടുക്കുകയാണ്. തകർന്ന വീട്ടിൽനിന്ന് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ രക്ഷപ്പെട്ടു. മുണ്ടക്കൈ ഭാഗത്തേക്ക് കൂടുതൽ രക്ഷാ പ്രവർത്തകർ പോകാനായി ശ്രമിക്കുന്നുണ്ടെങ്കിലും പൂർണമായി കഴിഞ്ഞിട്ടില്ല.
മലവെള്ള പാച്ചിലില്‍ നിരവധി വീടുകള്‍ ഒലിച്ചു പോയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. രക്ഷാ പ്രവർത്തനത്തിന് വായുസേനയുടെ ഹെലികോപ്റ്ററുകൾ എത്തുന്നുണ്ട്. വയനാടേക്ക് ഹെലികോപ്റ്ററിന് എത്താനാകാത്തതിനാല്‍ കോഴിക്കോട് ഇറക്കേണ്ടതായി വന്നു.
നാല് ആശുപത്രകളിലായാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. ഉരുള്‍ പൊട്ടലും മലവെള്ളപാച്ചിലും 400 ലധികം കുടുംബങ്ങളെയാണ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടയിലായി. സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള ദുരന്തമാണ് വയനാട് ഉണ്ടായത്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മന്ത്രിമാരായ കെ രാജന്‍, ഒ ആര്‍ കേളു എന്നിവര്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
ഫയർ ആൻഡ് റസ്ക്യൂ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുടെ 250 അംഗങ്ങൾ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Content Summary: Wayanad Tragedy; The death toll has crossed 50 and more than 100 people are stranded
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !