കൽപറ്റ: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 116 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ചാലിയാറിലൂടെ ഒഴുകി 26 മൃതദേഹങ്ങൾ നിലമ്പൂരിലെത്തിയെന്ന് അധികൃതർ പറഞ്ഞു. ഈ മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം ഉരുള്‍പൊട്ടലില്‍ പൂർണമായി ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് എന്‍ഡിആര്‍എഫ് സംഘം എത്തി.
കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകെ വടംകെട്ടി അതിസാഹസികമായാണ് 200ഓളം സംഘാംഗങ്ങൾ ഇവിടേക്ക് എത്തിയത്. രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
വിംസ് ആശുപത്രിയിൽ 10 മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. അഞ്ചു പേരെ തിരിച്ചറിഞ്ഞു. 82 പേര് ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 52 മൃതദേഹങ്ങളാണ് ഉള്ളത്. ഇവരിൽ 35 പേരെ തിരിച്ചറിഞ്ഞു.
വൈത്തിരി താലൂക്ക് ആശുപത്രിയിലും ബത്തേരി താലൂക്ക് ആശുപത്രിയിലും ഓരോ മൃതദേഹങ്ങൾ വീതമുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ 30 മൃതദേഹങ്ങളുണ്ട്.
Content Summary: Wayanad Landslide; Death has reached 116, construction of temporary bridge and rescue operation
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !