തിരൂരങ്ങാടി: PSMO കോളേജിൽ കഴിഞ്ഞ ദിവസമുണ്ടായ മോഷണത്തിൽ പൂർവ്വ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റു ചെയ്തു.
തിരൂരങ്ങാടി ഈസ്റ്റിലെ അമ്പാട്ടുവീട്ടിൽ ഖാദർ ഷരീഫാണ് (22) പിടിയിലായത്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു മോഷണം നടന്നത്. കോളേജ് ഓഫീസിൻ്റെ പൂട്ട് പൊളിച്ച് അകത്തു കയറിയ പ്രതി പതിനായിരത്തോളം രൂപയടങ്ങുന്ന പെട്ടി കൈക്കലാക്കിയിരുന്നു.
തിരൂരങ്ങാടിയിലെ വീട്ടിൽ വെച്ചാണ് ഖാദർ ഷരീഫിനെ പൊലീസ് അറസ്റ്റു ചെയ്തത്. രണ്ടു വർഷം മുൻപാണ് പ്രതി കോളേജിൽ പഠിച്ചിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Theft at Tirurangadi PSMO College; Alumni arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !