രണ്ടാം വരവിൽ തിയറ്റർ പിടിക്കാനുള്ള ഒരുക്കത്തിലാണ് ദേവദൂതൻ. മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 24 വർഷത്തിനു ശേഷം തിയറ്ററിലേക്ക് എത്തുകയാണ്. ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ മാസം 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹൻലാലാണ് പ്രഖ്യാപനം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ:
തിയറ്ററിൽ പരാജയമായെങ്കിലും സിനിമാ പ്രേമികളുടെ മനം കവർന്ന ചിത്രമാണ് ദേവദൂതൻ. ഫോർ കെ മികവിൽ ചിത്രം തിയറ്ററുകളിലെത്തുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്.
ചിത്രത്തിന്റെ ഡിജിറ്റൽ കളർ കറക്ഷൻ പൂർത്തിയായ വിവരം നിർമ്മാതാക്കൾ നേരത്തെ അറിയിച്ചിരുന്നു. മോഹൻലാലിനൊപ്പം ജയപ്രദയും വിനീത് കുമാറും പ്രധാന വേഷത്തിലെത്തിയിരുന്നു. അലീനയായി ജയപ്രദയെത്തിയപ്പോൾ വിശാൽ കൃഷ്ണമൂർത്തിയായി മോഹൻലാലും മഹേശ്വർ ആയി വിനീതുമെത്തി. വിദ്യ സാഗർ ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. സന്തോഷ് തുണ്ടിയിൽ ആണ് ഛായാഗ്രഹണം നിർവഹിച്ചത്.
Source:
Source:
Content Summary: The second coming of Devaduthan in 4K quality; Mohanlal announced the release date
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !