റൂബിക്സ് ക്യൂബിന് 50 വയസ്സ്

0




എ(caps)ക്കാലവും ആവശ്യക്കാർ ഏറെയുള്ള റൂബിക്സ് ക്യൂബിന് 50 വയസ്സ് പൂർത്തിയായിരിക്കുന്നു. 1974ല്‍, ഹംഗറിക്കാരനായ എർനോ റൂബിക് എന്ന ജ്യോമെട്രി പ്രഫസറാണ് റൂബിക്സ് ക്യൂബിന്റെ ഉപജ്ഞാതാവ്.

ഏറെ യാദൃച്ഛികമായാണ് ഇത്തരമൊരു ആശയത്തിലേക്ക് അദ്ദേഹം എത്തിയത്. എട്ട് ചെറിയ ക്യൂബുകള്‍ ഉപയോഗിച്ച്‌ വലിയൊരു ക്യൂബ് തയാറാക്കാമെന്നും അതിന്റെ നിറങ്ങള്‍ ഏകീകരിക്കുന്ന വിദ്യ അതീവ കൗതുകകരമായിരിക്കുമെന്നും അദ്ദേഹം കരുതി. അങ്ങനെയാണ് ആദ്യമായി മരത്തില്‍ തീർത്ത ഒരു ക്യൂബ് അദ്ദേഹം തയാറാക്കിയത്.

തൊട്ടടുത്ത വർഷം അദ്ദേഹം 'മാജിക് ക്യൂബ്' എന്ന പേരില്‍ പാറ്റന്റിന് അപേക്ഷിക്കുകയും കളിപ്പാട്ടം വിപണിയില്‍ ഇറക്കുകയും ചെയ്തു. 1979ല്‍, മൂന്നുലക്ഷം ക്യൂബുകളാണ് ഹംഗറിയില്‍ മാത്രമായി വിറ്റഴിഞ്ഞത്. പിന്നീട് ഒരു അമേരിക്കൻ കമ്ബനി ഏറ്റെടുത്തതോടെ, റൂബിക്സ് ക്യൂബിന്റെ ഖ്യാതി ലോകമെങ്ങും പരന്നു. റൂബിക്സ് ക്യൂബിന് ആറു മുഖങ്ങളുണ്ട്. ഓരോ മുഖവും ഒമ്ബത് സമചതുരങ്ങളായി ഭാഗിച്ചിരിക്കുന്നു. വെള്ള, ചുവപ്പ്, നീല, ഓറഞ്ച്, പച്ച, മഞ്ഞ എന്നിങ്ങനെ ആറ് നിറങ്ങളിലാണ് സമചതുരങ്ങള്‍.


'കുഴ' പോലുള്ള ഒരു സംവിധാനം ഉപയോഗിച്ച്‌ ആറു വശങ്ങളും ഏതുരീതിയില്‍ വേണമെങ്കിലും തിരിക്കാം. ഇങ്ങനെ തിരിക്കുമ്ബോള്‍ എല്ലാ നിറങ്ങളും കൂടിക്കലരും. എന്നാല്‍, ഒരു വശത്ത് ഒരേ നിറങ്ങളുള്ള മുഖമായി ക്യൂബിനെ മാറ്റിയെടുക്കുക എന്നതാണ് കളിക്കാരന്റെ ലക്ഷ്യം. പസില്‍ പരിഹരിക്കാൻ പല സമവാക്യങ്ങളുമുണ്ട്. എന്നാല്‍, വേഗത്തില്‍ പരിഹരിക്കുക എന്നതാണ് കളിയിലെ മിടുക്ക്. നാല് സെക്കൻഡിനുള്ളില്‍ പരിഹരിച്ചവർ വരെയുണ്ട്. ഇതിനായി ലോകത്ത് വിവിധ മത്സരങ്ങളും നടക്കുന്നുണ്ട്.

Content Summary: The Rubik's Cube is 50 years old

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !