മലപ്പുറം: മുണ്ടുപറമ്പ് മച്ചിങ്ങൽ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെള്ളിയാഴ്ച രാത്രി 8.40 ഓടെയാണ് സംഭവം.വളമംഗലം സ്വദേശി പുത്തൻ പുരക്കൻ ശ്രീധരന്റെ മാരുതി റിറ്റ്സിനാണ് തീപിടിച്ചത്.തീ പടർന്നത് കണ്ട ഉടനെ ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു.തുടർന്ന് മലപ്പുറം ഫയർ സ്റ്റേഷനിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീയണച്ചു.വാഹനത്തിന്റെ ഉൾഭാഗം പൂർണമായും കത്തിയിട്ടുണ്ട്.സ്റ്റേഷൻ ഓഫീസർ ഇ.കെ അബ്ദുൽ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.
Content Summary: The car that was running on Malappuram caught fire
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !