സിം കാർഡ് തട്ടിപ്പ്, മലപ്പുറത്ത് ഒരാൾ സൈബർ പോലീസിന്റെ പിടിയിലായി

0

കൊണ്ടോട്ടി: സിം കാർഡുകൾ എടുക്കാൻ വരുന്ന ആളുകളുടെ പേരിൽ അവരറിയാതെ സിം കാർഡുകൾ ആക്ടിവേറ്റാക്കുന്ന സിം കാർഡ് സെയിൽസ്മാൻ മലപ്പുറം സൈബർ പോലീസിന്റെ പിടിയിലായി.

വിവിധ മൊബൈൽ ഫോൺ കമ്പനികളുടെ സിം കാർഡുകളും ഈസി റീച്ചാർജ് കുപ്പണുകളും സെയിൽസ് നടത്തുന്ന കൊണ്ടോട്ടി മായക്കര ഒളവട്ടൂര്‍ സ്വദേശി പാറച്ചാലില്‍ അബ്ദുല്‍ ഷമീറിനെയാണ് മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ IC ചിത്തരഞ്ജൻ അറസ്റ്റു ചെയ്തത്.

ഏതെങ്കിലും കസ്റ്റമർ സിം കാർഡ് എടുക്കുന്നതിന് വേണ്ടി പ്രതിയെ സമീപിക്കുന്ന സമയം കസ്റ്റമർ അറിയാതെ BSNL  ബയോ മെട്രിക്കിൽ ഫിംഗർ പ്രിന്റോ,  ഫോട്ടോയിൽ നിന്ന് കണ്ണിന്റെ പ്രിന്റോ രണ്ടോ മൂന്നോ പ്രാവശ്യം എടുത്ത് മറ്റ് സിം കാർഡ് എടുക്കുകയായിരുന്നു ചെയ്തിരുന്നത്.

കസ്റ്റമറുടെ പേരിൽ  ആക്ടീവ് ആക്കുന്ന സിം കാർഡുകൾ 90 ദിവസത്തിന് ശേഷം മൊബൈൽ ഷോപ്പ് നടത്തുന്ന പ്രതിയുടെ സുഹൃത്തിന് ഒരു സിം കാർഡിന് 50 രുപ നിരക്കിൽ Unique Porting Code കസ്റ്റമർ അറിയാതെ ജനറേറ്റ് ചെയ്ത് വിൽപ്പന നടത്തിയതായും,ഇതിന് മാസം 3000 മുതൽ 5000 രൂപ വരെ കമ്മീഷനായി  ലഭിക്കാറുണ്ടെന്നും പ്രതി സമ്മതിച്ചു.  

ഇതിനായി വിവിധ മൊബൈൽ കമ്പനികളുടെ POS ആപ്ലിക്കേഷനുകൾ പ്രതി കൈവശമാക്കിയിട്ടുണ്ട്. തുടർന്ന് ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ആക്ടീവ് ചെയ്യാത്ത 1500 ഓളം വിവിധ കമ്പനികളുടെ സിം കാർഡുകളും,1000 ത്തിൽ പരം സിം കാർഡുകളുടെ  കവറുകളും, കമ്മീഷനായി ലഭിച്ച ഒന്നര ലക്ഷത്തിലേറെ രൂപയും കണ്ടെടുത്തു. 

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ പ്രത്യേക ജില്ലാ സൈബർ സ്ക്വാഡ് അംഗങ്ങളായ ASI മാരായ റിയാസ് ബാബു,അനീഷ് കുമാർ, വിമല,പോലീസുകാരായ ഇ.ജി പ്രദീപ്, മൻസൂർ അയ്യോളി, റാഷിദ്, കൊണ്ടോട്ടി DANSAF അംഗങ്ങളായ SCPO സഞ്ജീവ്, രതീഷ്,സബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Content Summary: Sim card fraud, a man was caught by the cyber police in Malappuram

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !