കൊണ്ടോട്ടി: മൊറയൂർ ഒഴുകൂർ കുന്നത്ത് സ്കൂൾ ബസ് തോട്ടിലേയ്ക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരുക്ക്. ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. 19 ഓളം കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 13 ഓളം കുട്ടികൾക്കും വാഹന ഡ്രൈവർക്കും ഒരു അധ്യാപികയ്ക്കും പരുക്കേറ്റതായാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുമ്പളപറമ്പിലെ ABC സ്കൂളിൻ്റെ വാഹനമാണ് അപകടത്തിൽപെട്ടത്.
Content Summary: School bus overturned into a canal in Kondotti Morayur, students injured
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !