മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിതീവ്രമായ മഴ തുടരുകയും നാളെ (15.07.24 തിങ്കൾ) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി.ആർ. വിനോദ് അവധി പ്രഖ്യാപിച്ചു.
മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല. അങ്കണവാടികൾക്കും മദ്റസകൾക്കും അവധി ബാധകമാണ്.
മഴ അവധി ആഘോഷമാക്കരുത്
• അപകട സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിക്കുന്നത്
• നാട്ടിലെ വെള്ളകെട്ടുകളിലേക്കും കുളങ്ങളിലേക്കും മറ്റു സ്ഥലങ്ങളിലേക്കും കുട്ടികൾ കുളിക്കാൻ പോകുന്നത് ശ്രദ്ധിക്കുക
• മരങ്ങൾ, ഇലക്ട്രിക് പോസ്റ്റ്, പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങൾ എന്നീ സ്ഥലങ്ങളിൽ നിന്ന് ജാഗ്രത പാലിക്കുക
• സഞ്ചാര (വെള്ളച്ചാട്ടം) കേന്ദ്രങ്ങളിലേക്ക് പോയി അപകടം ക്ഷണിച്ചു വരുത്താതിരിക്കുക
Content Summary: റെഡ് അലർട്ട്: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !