തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജിൽ നടന്ന മോഷണത്തിൽ കമ്പ്യൂട്ടർ നശിപ്പിക്കുകയും പതിനായിരം രൂപ കവരുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മോഷണ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
കോളേജ് ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് SIP സംഭാവന പെട്ടിയിലുണ്ടായിരുന്ന പണമാണ് കവർന്നത്.
കെമിസ്ട്രി വിഭാഗത്തിന്റെ വാതിൽ പൂട്ട് തകർത്ത് ലാപ്ടോപ്പ് തല്ലിപ്പൊട്ടിക്കുകയും കമ്പ്യൂട്ടർ റൂമിന്റെ വാതിൽ കുത്തിത്തുറക്കുകയും ചെയ്തു. ക്യാഷ്കൗണ്ടർ പിക്കാസ് കൊണ്ട്
കുത്തിത്തുറക്കാൻ ശ്രമിച്ചിട്ടുമുണ്ട്.
ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !