മുംബൈ: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്‍സ്റ്റഗ്രാം വ്‌ലോഗര്‍ക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശിനിയായ ആന്‍വി കാംദാര്‍(26) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ റായ്ഗഡിനടുത്തുള്ള കുംഭെ വെള്ളച്ചാട്ടത്തില്‍ വീണായിരുന്നു അപകടം.
300 അടി താഴ്ചയിലേക്കാണ് വീണത്. ജൂലൈ 16ന് സുഹൃത്തുക്കളോടൊപ്പമാണ് ആന്‍വി വെള്ളച്ചാട്ടം കാണാനെത്തിയത്. റീല്‍സ് ചിത്രീകരിക്കുന്നതിനിടെ തെന്നി വീഴുകയായിരുന്നു.
സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷാസംഘം സംഭവസ്ഥലത്തേക്ക് എത്തിയത്. കൂടാതെ കോസ്റ്റ് ഗാര്‍ഡ്, കോലാഡ് റെസ്‌ക്യൂ ടീം, മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് സ്റ്റാഫ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. ആറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആന്‍വിയെ താഴിചയില്‍ നിന്ന് പുറത്തെത്തിച്ചത്.
വീഴ്ചയില്‍ പരിക്കേറ്റതിനാല്‍ പുറത്തെടുക്കുമ്പോള്‍ തന്നെ നില ഗുരുതരമായിരുന്നു. പിന്നീട് മണഗാവ് ഉപജില്ലാ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമണ് മരണം സ്ഥിരീകരിക്കുന്നത്.
''ഞങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ യുവതി ഏകദേശം 300-350 അടി താഴ്ചയിലേക്ക് വീണതായി മനസ്സിലായി. കനത്ത മഴ കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഏറെ പണിപെട്ടാണ് അവളെ പുറത്തെടുത്തത്''- രക്ഷാപ്രവര്‍ത്തകന്‍ എന്‍ഡിടിവിയോട് പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് തഹസില്‍ദാറും മനഗാവ് പൊലീസും വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും പ്രദേശത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സഹ്യപര്‍വതനിരകളുടെ ദൃശ്യഭംഗി ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനും അധികൃതര്‍ അഭ്യര്‍ഥിച്ചു. ജീവന്‍ അപകടത്തിലാക്കുന്ന പെരുമാറ്റങ്ങള്‍ ഒഴിവാക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. യാത്രാ വ്‌ളോഗുകള്‍ ചെയ്യാറുളള ഇഫ്‌ളുവന്‍സറാണ് ആന്‍വി.
Content Summary: Instagram influencer falls in waterfall while shooting reels
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !