തിരൂരങ്ങാടിയില്‍ ഉടമകള്‍ അറിയാതെ ആര്‍സിയില്‍ പേര് മാറ്റിയ സംഭവത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
പരപ്പനങ്ങാടി ഉള്ളണം സ്വദേശി കറുവാടത്ത് നിസാര്‍ (43),കരുവാങ്കല്ല് സ്വദേശി നഈം (39), ചെട്ടിപ്പടി സ്വദേശി കോട്ടുവാലന്റെ പുരക്കല്‍ ഫൈജാസ് (28) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പേരുടെയും സഹായത്തോടെ നിസാര്‍ ആണ് ആര്‍സിയില്‍ കൃത്രിമം കാണിച്ചതെന്നാണ് പൊലീസ് പറയുന്നത്.
വ്യാജ ആര്‍സി നിര്‍മിക്കാന്‍ തിരൂരങ്ങാടി സബ്ബ് ആര്‍ടി ഓഫീസില്‍ നിന്ന് സഹായം ലഭിച്ചുവെന്ന് നിസാര്‍ മൊഴി നല്‍കി. വായ്പയെടുത്ത് അടവ് മുടങ്ങിയ വാഹനങ്ങള്‍ സ്വകാര്യ ധനകാര്യ സ്ഥാനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഈ വാഹനങ്ങളാണ് ഉടമസ്ഥരറിയാതെ അവരുടെ പേരില്‍ നിന്നും മാറ്റിയത്. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ജോയിന്റ് ആര്‍ ടി ഒ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Content Summary: In Tirurangadi, the RC book name was changed without the knowledge of the owners; Youth arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !