മുസ്‌ലിം ലീഗ് നേതാവും, മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എ.പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

0

മലപ്പുറം
: മുസ്‌ലിം ലീഗ് നേതാവ് എ പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. മുന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ഉണ്ണികൃഷ്ണന്‍ ഏതാനും നാളുകളായി രോഗബാധിതനായി തികിത്സയിലായിരുന്നു. നിലവില്‍ തൃക്കലങ്ങോട് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.വേങ്ങര കണ്ണമംഗലമാണ് സ്വദേശം. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു.

2015-2020 കാലയളവിലായിരുന്നു ഉണ്ണികൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. 2000-05 കാലയളവില്‍ ജില്ലാ പഞ്ചായത്തംഗവും പഴയ ജില്ല കൗണ്‍സില്‍ അംഗവുമായിരുന്നു. ഭാര്യ: സുഷമ, മക്കള്‍: സുധീഷ്, സജിത്ത്, സ്മിജി, ശരത്ത്.

ശനിയാഴ്ച രാവിലെ 10 മണിക്ക് വേങ്ങര പരപ്പന്‍ചിന ശ്മശാനത്തിലാണ് സംസ്‌കാരം. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്തിലും വൈകീട്ട് അഞ്ചിന് കുന്നുംപുറം എരണിപ്പടി നാല്‍കണ്ടം മദ്രസയിലും പൊതുദര്‍ശനമുണ്ടാകുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു.

Content Summary: Muslim League leader and former president of Malappuram Zilla Panchayat AP Unnikrishnan passed away

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !