മസ്‌കറ്റ്: ഒമാന്‍റെ തലസ്ഥാനമായ മസ്കറ്റിൽ പള്ളിക്കു സമീപമുണ്ടായ വെടിവയ്പ്പിൽ ഒരു ഇന്ത്യക്കാരനും 4 പാക് പൗരന്മാരും ഉൾപ്പെടെ 6 പേർ മരിച്ചു. മൂന്ന് അക്രമികളെ പൊലീസ് വധിച്ചു. കൊല്ലപ്പെട്ട ആറാമൻ ഒമാൻ പൊലീസ് സേനാംഗമാണ്. 28 പേർക്ക് പരുക്കേറ്റു.
മരിച്ചവരെയോ പരുക്കേറ്റവരെയോ സംബന്ധിച്ച വിവരങ്ങൾ അറിവായിട്ടില്ല. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ വാദി കബീര്‍ മേഖലയില്‍ തിങ്കളാഴ്ച രാത്രിയാണ് വെടിവയ്പ്പുണ്ടായത്. പരിക്കേറ്റവരില്‍ നാലുപേര്‍ റോയല്‍ ഒമാന്‍ പൊലീസിലേയും സിവില്‍ ഡിഫന്‍സിലേയും ആംബുലന്‍സ് അഥോറിറ്റിയിലേയും അംഗങ്ങളാണ്. ആക്രമണത്തിനു കാരണം വ്യക്തമല്ല. അക്രമികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
Content Summary: Firing in Muscat: 6 killed, including an Indian
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !