കോട്ടയ്ക്കല്‍: വിവാഹലോചന മുടക്കിയെന്നാരോപിച്ച് രോഗിയായ ഗൃഹനാഥനെ യുവാവും വീട്ടുകാരും ചേർന്ന് മർദിച്ചു. കോട്ടയ്ക്കലിന് സമീപം ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശിയായ കൊടലിക്കാടൻ കുട്ടിയാലിയ്ക്ക് (63) ആണ് മർദനമേറ്റത്.
അയല്‍വാസികളായ നാഫി, പിതാവ് തയ്യില്‍ അബ്ദു, നാഫിയുടെ ബന്ധു ജാഫർ എന്നിവർ ചേർന്നാണ് കുട്ടിയാലിയെ ഈ മാസം 3ന് മർദിച്ചത്. രാത്രി 8 മണിയോടെ കുട്ടിയാലിയുടെ വീട്ടിലെത്തിയായിരുന്നു മർദനം.
വിദേശത്ത് ജോലി ചെയ്യുന്ന നാഫി, കുറച്ചു ദിവസങ്ങള്‍ക്ക് മുൻപാണ് നാട്ടിലെത്തിയത്. ഇതിനിടെ വിവാഹാലോചനകള്‍ നാഫിക്ക് നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഒരു പെണ്‍കുട്ടിയുടെ വീട്ടുകാർ നാഫിയെക്കുറിച്ച് കുട്ടിയാലിയുടെ അടുത്ത് അന്വേഷിച്ചെന്നും കുട്ടിയാലി ആ വിവാഹാലോചന മുടക്കിയെന്നും ആരോപിച്ചായിരുന്നു മർദനം. മർദനത്തിന്റെ ദൃശ്യങ്ങള്‍ ഇവർ തന്നെ മൊബൈലില്‍ ചിത്രീകരിച്ച ശേഷം വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
ഇതോടെയാണ് മർദനത്തിന്റെ വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്. സംഭവത്തില്‍ കേസെടുത്ത കോട്ടയ്ക്കല്‍ പൊലീസ് നാഫിയെയും പിതാവ് അബ്ദുവിനെയും ബന്ധു ജാഫറിനെയും കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. അതിനിടെ കുട്ടിയാലി തങ്ങളെ ആക്രമിക്കാൻ വന്നുവെന്ന് കാണിച്ച് നാഫി നല്‍കിയ പരാതിയില്‍ കോട്ടയ്ക്കല്‍ പൊലീസ് കുട്ടിയാലിയ്ക്കും ഭാര്യയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
Content Summary: Elderly man brutally beaten up in Kottakkall; The allegation that the marriage proposal was interrupted
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !