ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വീണ്ടും സിപിഎമ്മിന്‍റെ വീഴ്ചകള്‍ എണ്ണി പറഞ്ഞ് ഡോ.ടിഎം തോമസ് ഐസക്.
ജനമനസ് മനസിലാക്കുന്നതില്‍ സിപിഎമ്മിന് വീഴ്ച പറ്റിയെന്നും വോട്ടര്‍മാരുടെ മനോഭാവത്തിലെ മാറ്റങ്ങള്‍ വായിക്കാൻ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും തോമസ് ഐസക് ഫേയ്സ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കി.
എത്ര തരംഗം ഉണ്ടെന്ന് മനസ്സിലാക്കാനായില്ലെന്നും സിപിഎമ്മിന് ജനങ്ങളുമായുള്ള ജീവല്‍ബന്ധം നഷ്ടമായെന്നും ജനങ്ങളുടെ കുഴപ്പം അല്ല, പാർട്ടിയുടെ സംഘടനാ സംവിധാനത്തിന്‍റെ വീഴ്ചയാണ് പരാജയത്തിന് കാരണമെന്നും തോമസ് ഐസക് പറഞ്ഞു. തെറ്റ് തിരുത്തും, തിരുത്തിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും എന്ന് വ്യക്തമാക്കികൊണ്ടാണ് തോമസ് ഐസക് ഫേയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
Source:
Content Summary: CPM has lost touch with the people; Thomas Isaac
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !