ബഷീർ ഉണ്ടായിരുന്നെങ്കിൽ ഭരണകൂട ഫാസിസത്തിനെതിരെ പൊരുതുമായിരുന്നു: പി കെ പാറക്കടവ്

0

മമ്പാട്:
ഒരു പ്രത്യേക മതവിഭാഗത്തിനെ ഉന്നം വച്ചുകൊണ്ട് ഇന്നത്തെ ഭരണകൂടം ചെയ്ത് വെയ്ക്കുന്ന നെറികേടുകൾക്കെതിരെ ബഷീർ ജീവിച്ചിരുന്നെങ്കിൽ പേന കൊണ്ട് പൊരുതിയേനെ എന്ന് പ്രമുഖ എഴുത്തുകാരൻ പി. കെ പാറക്കടവ്. എം ഇ എസ് മമ്പാട്  കോളേജ് സംഘടിപ്പിച്ച “വിശ്വ സാഹിത്യത്തിലെ വലിയ ഒന്ന്: ബഷീർ അനുസമരണം” പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് തേർവാഴ്ചയ്ക്കെതിരെ എഴുത്ത് കൊണ്ട് സമരം ചെയ്തതിന് ജയിലിലടയ്ക്കപ്പെട്ട ബഷീർ ഇന്നത്തെ അവസ്ഥയിൽ അസ്വസ്ഥനാവുക സ്വാഭാവികം. സാഹിത്യകാരൻ എന്നതിനപ്പുറം ജയിലറയും തന്റെ എഴുത്ത് പുരയാക്കി മാറ്റിയ ബഷീറിനെ ഓർത്തെടുക്കുമ്പോൾ ഇത് പറയാതെ വയ്യ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശരീയത്തും ചെല കൊസ്രകൊള്ളികളും എന്ന ബഷീർ - കാരശ്ശേരി അഭിമുഖം ഖത്തറിൽ പ്രസിദ്ധീകരിച്ചപ്പോൾ പ്രസക്ത ഭാഗങ്ങൾ സെൻസർ ചെയ്തിരുന്നു. ഇത് പാറക്കടവ് ബഷീറിനെ അറിയിക്കുകയും അഭിമുഖത്തിന്റെ യഥാർത്ഥ പതിപ്പ് ബഷീർ കൈയൊപ്പ് പതിപ്പിച്ച് പാറക്കടവിന് തിരിച്ചയക്കുകയും ചെയ്തിരുന്നു. ഈ പതിപ്പ് മുഖ്യപ്രഭാഷണം നടത്തവേ അദ്ദേഹം സദസ്സിന് മുമ്പിൽ പ്രദർശിപ്പിച്ചതും ഏറെ കൗതുകം ഉണർത്തി. ബേപ്പൂരിലേക്ക് ബഷീറിനെ കാണാൻ നടന്ന് പോയതും, ബഷീറുമായുള്ള സൗഹാർദ്ദ സംഭാഷണങ്ങളും പാറക്കടവ് ഓർത്തെടുത്ത് സംസാരിച്ചു.
മമ്പാട് കോളേജിലെ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിഭാഗം, മലയാള വേദി, സെൻട്രൽ ലൈബ്രറി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ  പ്രിൻസിപ്പൽ ഡോ. മൻസൂർ അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ മൈന ഉമൈബാൻ,  മുഹമ്മദ് സജീർ, ലൈബ്രേറിയൻ അൻസൽ, ആൻഷി എന്നിവർ സംസാരിച്ചു.

Content Summary: Bashir would have fought against state fascism: PK Parakkadav

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !