'എയര്‍ കേരള' വിമാന സര്‍വീസ് പ്രഖ്യാപിച്ചു: കേരളം ആസ്ഥാനമായ ആദ്യ വിമാനക്കമ്പനിക്ക് പ്രവര്‍ത്തനാനുമതി

0

ദുബൈയിലെ മലയാളി വ്യവസായികള്‍ ആരംഭിച്ച സെറ്റ്ഫ്ലൈ ഏവിയേഷൻ എന്ന വിമാനക്കമ്ബനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവര്‍ത്തനാനുമതി നല്‍കി.

പിന്നാലെ എയര്‍ കേരള എന്ന പേരില്‍ വിമാനക്കമ്ബനി പുതിയ സര്‍വീസും പ്രഖ്യാപിച്ചു. ദുബൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. നിലവില്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാനാണ് ഡിജിസിഐ അനുമതി നല്‍കിയത്. തുടക്കത്തില്‍ ടയര്‍ 2, 3 നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകള്‍ക്ക് മൂന്ന് എടിആര്‍ 72-600 വിമാനങ്ങള്‍ ഉപയോഗിക്കുമെന്ന് കമ്ബനി ചെയര്‍മാൻ അഫി അഹമ്മദ്, വൈസ് ചെയര്‍മാൻ അയ്യൂബ് കല്ലട എന്നിവര്‍ പറഞ്ഞു.

എയർ കേരള അധികൃതർ നടത്തിയ വാർത്താ സമ്മേളനത്തിൽ നിന്ന്


കഴിഞ്ഞ വർഷമാണ് എയർ കേരള ഡോമെയിൻ സെറ്റ്ഫ്ലൈറ്റ് എവിയേഷൻ സ്വന്തമാക്കിയത്. ഭാവിയില്‍ അന്താരാഷ്ട്ര സർവീസാക്കി ഇതിനെ മാറ്റുമെന്നും ഉടമകള്‍ അറിയിച്ചു. നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വിമാനങ്ങള്‍ വാങ്ങാനും ഭാവിയില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാനും കമ്ബനി ശ്രമിക്കും. കേരളം ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യത്തെ വിമാനക്കമ്ബനിയാണ് സെറ്റ്ഫ്ലൈ. airkerala.com എന്ന ബ്രാൻ്റിലാണ് ഇവര്‍ സര്‍വീസ് നടത്തുക.

സ്ഥാപനത്തിലേക്ക് കേരളത്തില്‍ നിന്നുള്ള വ്യോമയാന മേഖലയില്‍ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവീസുകള്‍ വ്യാപിപ്പിക്കാനാണ് കമ്ബനിയുടെ പദ്ധതി. ഇത് മലയാളി പ്രവാസികള്‍ക്ക് നല്‍കുന്ന ഒരു സമ്മാനം കൂടിയാണ്. കമ്ബനി സി.ഇ.ഒ ഉള്‍പ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉചിതമായ സമയത്തു ഉണ്ടാവും. ആദ്യ വർഷം തന്നെ കേരളത്തില്‍ മാത്രം വ്യോമയാന മേഖലയില്‍ 350 ല്‍പരം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്ബനി പ്രതിനിധി അറിയിച്ചു. ഒരു വര്‍ഷം മുൻപാണ് അഫി അഹമ്മദ് 1 മില്യണ്‍ ദിർഹം (ഏകദേശം 2.2 കോടി രൂപ) നല്‍കി Airkerala.com ഡൊമൈൻ സ്വന്തമാക്കിയത്.

Content Summary: 'Air Kerala' Flight Service Announced: First Kerala-based airline gets operational license

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !