അലമാര എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച യുവനടിയാണ് അദിതി രവി. ഊഴം, ട്വൽത്ത് മാൻ, പത്താംവളവ്, നേര് എന്നീ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. നായികയായും സഹനടിയായും അദിതി രവി രംഗത്തുണ്ട്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ അദിതി പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ടൈറ്റാനിക്ക് സിനിമയിലെ റോസിന്റെ മാതൃകയിൽ ലോക്കറ്റണിഞ്ഞ് സോഫയിൽ കിടന്നു പോസ് ചെയ്യുന്ന അദിതിയാണ് ചിത്രങ്ങളിൽ ഉള്ളത്. റോസിനെ പോലെയുണ്ട് എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ജാക്ക് എവിടെപ്പോയി എന്നും ചിലർ ചോദിക്കുന്നുണ്ട്. ഇത് ഇങ്ങനെയല്ല എന്ന കമന്റിനുള്ള അദിതിയുടെ രസകരമായ മറുപടിയും കൈയടി നേടുന്നുണ്ട്. ഇങ്ങനെ മതി എന്നായിരുന്നു അദിതിയുടെ മറുപടി.
ബിഗ് ബെൻ ആണ് അദിതിയുടെ ഏറ്റവും പുതിയ ചിത്രം. ഷാജി കൈലാസ് ചിത്രം ഹണ്ടിലും അദിതി വേഷമിടുന്നു. ഭാവനയാണ് ചിത്രത്തിലെ നായിക.
ചിത്രങ്ങൾ കാണാം:
Source:
Content Summary: Aditi Ravi with photoshoot pictures in the famous pose of Rose from the movie Titanic
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !