കാടാമ്പുഴ: മരുതിൻചിറ മാറാക്കര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. മേൽമുറി മുക്കിലപ്പീടിക കള്ളാടി വീട്ടിൽ കോതയുടെ മകൻ ഷൈജു(33)വാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം.
കാടാമ്പുഴ പൊലീസും തിരൂരിൽ നിന്നുള്ള അഗ്നിരക്ഷാ സംഘവും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഉടൻ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ട നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കെട്ടിട നിർമ്മാണ ജോലിക്കാരനാണ് മരിച്ച ഷൈജു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: A young man drowned in a pond and died in Kadampuzha
നിങ്ങളുടെ നാട്ടിലെ വാർത്തകളും വിശേഷങ്ങളും മീഡിയ വിഷൻ ലൈവിലൂടെ ഇനി ലോകം അറിയട്ടെ.. +917293338881 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !