വളാഞ്ചേരി: മൂടാൽ - കഞ്ഞിപ്പുര ബൈപ്പാസ് പ്രവൃത്തിക്ക് ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച 5 കോടി രൂപക്ക് സാങ്കേനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
13.37 കോടി രൂപയുടെ (13,36,90000)
റിവൈസ്ഡ് എസ്റ്റിമേറ്റിന് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു.
2023 - 24 ബഡ്ജറ്റിൽ
ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ
മറുപടി പ്രസംഗത്തിലാണ്
മൂടാൽ - കഞ്ഞിപ്പുര ബൈപ്പാസ് നിർമ്മാണത്തിന് 5 കോടി രൂപ പ്രഖ്യാപിച്ചത്.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിന് ധനകാര്യ വകുപ്പിന് മണ്ഡലത്തിൽ നിന്നും നൽകിയ ശുപാർശകളിൽ ആദ്യത്തേതായിരുന്നു മൂടാൽ - കഞ്ഞിപ്പുര ബൈപ്പാസ് പൂർത്തീകരണത്തിന് ഫണ്ടനുവദിക്കണമെന്നുള്ളത്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് ടെണ്ടർ നടപടികൾ വേഗത്തിലാക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു.
അമ്പലപ്പറമ്പ് മുതൽ ചുങ്കം വരെയുള്ള 1.7. കി.മീ ഭാഗത്താണ് ഇനി ടാറിംഗ് നടത്താനുള്ളത്.
കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് ചുങ്കം മുതൽ മൂടാൽ വരെയുള്ള മീറ്റർ 1.71 കി.മീഭാഗവും
കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെയുള്ള ഭാഗത്ത്
2.5 കി.മീ ദൂരവും ടാറിംഗ് പൂർത്തീകരിച്ചിരുന്നു.
Content Summary: Kuttipuram Moodal - Kanjipura Bypass Road: Rs 5 crore as technical clearance. Prof. Abid Hussain Thangal MLA
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !