ലക്‌നോ: യുപി ഉന്നാവോ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു. സ്ലീപ്പര്‍ ബസ് കണ്ടെയിനര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ബസിലുണ്ടായിരുന്ന കുട്ടികളും സ്ത്രീകളും അടക്കമുള്ളവരാണ് മരിച്ചത്. അപകടത്തില്‍ 19 പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ 3 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഡബിള്‍ ഡക്കര്‍ ബസ് പാല്‍ കണ്ടെയ്നറില്‍ ഇടിച്ചാണ് അപകടം. ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ബസ് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് ബസ് മറിഞ്ഞത്.
ബസില്‍ കൂടുതലും കുടിയേറ്റ തൊഴിലാളികളായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 18 പേരെയും മരിച്ച നിലയില്‍ത്തന്നെയാണ് പുറത്തെടുത്തത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Summary: 18 killed in bus collision with lorry; Many people were injured
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !