കോഴിക്കോട്: 102 കോടി രൂപയുടെ കള്ളപ്പണ ഇടപാടു കണ്ടെത്തി ആദായനികുതി വകുപ്പ്. യൂസ്ഡ് കാർ ഷോറൂമില്‍ നടത്തിയ റെയ്ഡിലാണ് കള്ളപ്പണ ഇടപാട് ആദായവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള 'റോയല്‍ ഡ്രൈവ്' എന്ന സ്ഥാപനത്തില്‍ ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷൻ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണു തട്ടിപ്പു കണ്ടെത്തിയത്.
കാർ ഷോറൂമിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളിലാണു രണ്ടു ദിവസമായി റെയ്ഡ് നടത്തിയത്. ഏതാനും മാസങ്ങളായി വൻ തുകകളുടെ ഇടപാടുകള്‍ നടക്കുന്നതു സംബന്ധിച്ചു സംശയം ഉയർന്നതിനെ തുടർന്നായിരുന്നു റെയ്ഡ്.
പ്രമുഖ താരങ്ങള്‍ ആഡംബര കാറുകള്‍ വാങ്ങി ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം റോയല്‍ ഡ്രൈവിനു വില്‍പന നടത്തി പണം അക്കൗണ്ടില്‍ കാണിക്കാതെ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നു കാറുകള്‍ വാങ്ങി കാറിന്റെ വില കള്ളപ്പണമായി നല്‍കിയതും കണ്ടെത്തി. ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളികള്‍ അടക്കമുള്ള പ്രമുഖ സിനിമാതാരങ്ങളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സിനിമ, കായിക മേഖലകളിലെ ദേശീയ തലത്തിലെ പ്രമുഖർ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് അവർക്കു നോട്ടിസ് അയയ്ക്കാൻ ആദായനികുതി വകുപ്പു തീരുമാനിച്ചിരിക്കുകയാണ്.
Content Summary: 102 crore black money transaction found in 'Royal Drive' by Income Tax Department
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !