യുഎഇ ആശ്രിത വിസ: അഞ്ച് പേരെ കൊണ്ടുവരണമെങ്കില്‍ ശമ്പളം 10,000 ദിര്‍ഹം വേണം, നിബന്ധനകള്‍ അറിയാം...

0

അബുദാബി:
യുഎഇയില്‍ ആശ്രിത വിസയില്‍ ബന്ധുക്കളെ കൊണ്ടുവരുന്നതിന് പുതിയ നിബന്ധനകള്‍. അഞ്ച് ബന്ധുക്കളെ താമസ വിസയില്‍ കൊണ്ടുവരണമെങ്കില്‍ 10,000 ദിര്‍ഹം ശമ്പളവും താമസ സൗകര്യവും നിര്‍ബന്ധമാണ്. ആറാമത് ഒരാളെ കൂടി സ്‌പോണ്‍സര്‍ ചെയ്യണമെങ്കില്‍ ശമ്പളം 15,000 ദിര്‍ഹം ഉണ്ടാകണമെന്നും ഡിജിറ്റല്‍ ഗവണ്‍മെന്റിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

യുഎയിലേക്ക് ആറില്‍ കൂടുതല്‍ പേരെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അപേക്ഷയില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി) ഡയറക്ടര്‍ ജനറല്‍ തീരുമാനമെടുക്കും. പുതിയ നിയമം എന്ന് പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമല്ല.

നിലവിലെ നിയമം അനുസരിച്ച് യുഎഇയില്‍ റഡിസന്‍സ് വിസയുള്ളയാളുടെ ജീവിത പങ്കാളി, പ്രായപൂര്‍ത്തിയാകാത്ത മക്കള്‍, ഇരുവരുടെയും മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് ആശ്രിത വിസ ലഭിക്കുക. നിലവിലെ നിയമം അനുസരിച്ച് റസിഡന്‍സ് വിസയില്‍ ജീവിത പങ്കാളിയെയും മക്കളെയും കൊണ്ടുവരുന്നതിന് 4000 ദിര്‍ഹമാണ് ശമ്പള പരിധി. അല്ലാത്ത പക്ഷം 3000 ദിര്‍ഹം ശമ്പളവും സ്വന്തം പേരില്‍ താമസ സൗകര്യവും ഉണ്ടാകണം.

സന്ദര്‍ശക വിസയിലുള്ള കുടുംബാംഗങ്ങളെ റസിഡന്‍സ് വിസയിലേക്ക് മാറ്റാനും അനുമതിയുണ്ട്. ഇതിന് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. 18 വയസ്സിനു മുകളിലുള്ളവര്‍ മെഡിക്കല്‍ പരിശോധനയ്ക്കും ഹാജരാകണം. കാലാകാലങ്ങളില്‍ പരിഷ്‌കരിക്കുന്ന റസിഡന്‍സ് വിസ നിയമം ഇതിന് ബാധകമായിരിക്കും.

Content Summary: UAE Dependent Visa: Salary AED 10,000 if you want to bring five people, know the conditions

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !