മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

0


ന്യൂഡല്‍ഹി
: മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നരേന്ദ്രമോദിക്കൊപ്പം ബിജെപിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 72 അംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും, ജോര്‍ജ് കുര്യനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

രണ്ടാം മോദി സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നവര്‍ പുതിയ മന്ത്രിസഭയിലുമുണ്ട്. കഴിഞ്ഞ സര്‍ക്കാരിലെ പ്രമുഖരായ രാജ്‌നാഥ് സിങ്ങ്, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, ശിവരാജ് സിങ് ചൗഹാന്‍,നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍,മനോര്‍ഹല്‍ ലാല്‍ ഖട്ടാര്‍, എച്ച് ഡി കുമാരസ്വാമി (ജെഡിഎസ്), പീയുഷ് ഗോയല്‍,ധര്‍മ്മേന്ദ്ര പ്രധാന്‍, ജിതിന്‍ റാം മാഞ്ചി (ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച), രാജീവ് രഞ്ജന്‍ സിങ്(ജെഡിയു), സര്‍ബാനന്ദ സോനോവാള്‍, ഡോ.വീരേന്ദ്ര കുമാര്‍, രാം മോഹന്‍ നായ്ഡു കിഞ്ജാരപ്പു(ടിഡിപി), പ്രഹ്ലാദ് ജോഷി, ജൂവല്‍ ഓറം, ഗിരിരാജ് സിങ്, അശ്വിനി വൈഷ്ണവ്,ജ്യോതിരാദിത്യ സിന്ധ്യ,ഗജേന്ദ്ര ശെഖാവത്ത്, അന്നപൂര്‍ണ ദേവി, ഭൂപേന്ദ്ര യാദവ്, കിരണ്‍ റിജിജു, ഹര്‍ദീപ് സിങ് പുരി, മന്‍സൂഖ് മാണ്ഡവ്യ, ജി.കിഷന്‍ റെഡ്ഡി,ചിരാഗ് പാസ്വാന്‍(എല്‍ജെപി), സി.ആര്‍ പാട്ടീല്‍, റാവു ഇന്ദ്രജിത്ത് സിങ്, തുടങ്ങിയവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

സഹമന്ത്രിമാര്‍:

ജിതേന്ദ്ര സിങ്, അര്‍ജുന്‍ റാം മേഘ് വാള്‍,പ്രതാപ് റാവു ജാദവ്(ശിവസേന), ജയന്ത് ചൗധരി(ആല്‍എല്‍ഡി), ജിതിന്‍ പ്രസാദ്, ശ്രീപദ് നായിക്, പങ്കജ് ചൗധരി, ജിതിന്‍ പ്രസാദ്, ശ്രീപദ് നായിക്, പങ്കജ് ചൗധരി, കിഷന്‍ പാല്‍ സിങ്, രാംദാസ് അത്താവലെ(റിപബ്ലിക്കന്‍ പാര്‍ട്ടി), രാംനാഥ് ഠാക്കൂര്‍(ജെഡിയു), നിത്യാനന്ദ റായ്, അനുപ്രിയ പട്ടേല്‍, വി.സോമണ്ണ,

ശുചീകരണത്തൊഴിലാളികള്‍ മുതല്‍ അയല്‍രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ വരെ ഉള്‍പ്പെടുന്ന എണ്ണായിരത്തോളം അതിഥികളുടെ സദസ്സിനുമുന്നിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.

ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് തുടങ്ങിയവർ ചടങ്ങിനെത്തി. അംബാനി കുടുംബവും നടൻ ഷാരൂഖ് ഖാനും അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ത്യ മുന്നണിയുടെ തീരുമാനം അനുസരിച്ച് ചടങ്ങിനെത്തി. ഏക്നാഥ് ഷിൻ‌ഡെയും അജിത് പവാറും ചടങ്ങിൽ പങ്കെടുത്തു.

Content Summary: The third Modi government was sworn in

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !