ഹജ്ജിനെത്തിയ പെരിന്തൽമണ്ണ, കാര്യാവട്ടം സ്വദേശി മക്കയിൽ നിര്യാതനായി

0

ഭാര്യക്കൊപ്പം സ്വകാര്യ ഗ്രൂപ്പിന് കീഴിൽ ഹജ്ജിനെത്തിയ പെരിന്തൽമണ്ണ, കാര്യാവട്ടം സ്വദേശി അബ്ദുൽ ജലീൽ (63) മക്കയിൽ നിര്യാതനായി. ഹജ്ജ് നിർവഹിച്ച ശേഷം മക്കയിലെ താമസസ്ഥലത്ത് കഴിയുന്നതിനിടെയാണ് അന്ത്യം. കക്കാട്ടിൽ കുഞ്ഞാലൻകുട്ടി മാസ്റ്ററാണ് പിതാവ്. പെരിന്തൽമണ്ണയിലെ അൽ ജാമിഅ ഹജ്ജ് ഗ്രൂപ്പിലാണ് ഹജ്ജിനെത്തിയത്. മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ നാട്ടിലേക്ക് തിരിക്കാനിരുന്നതാണ്. 

മുമ്പ് പ്രവാസിയായിരുന്ന അദ്ദേഹം മസ്ക്കറ്റിലെ ഗൾഫാർ കമ്പനിയിൽ സീനിയർ ക്വാളിറ്റി മാനേജരായിരുന്നു. ഭാര്യ: സുമയ്യ മാട്ടുമ്മത്തൊടി, മക്കൾ: ആസിഫ് ജലീൽ (അബൂദാബി), നസീഫ് ജലീൽ (ലണ്ടൻ), ജാസിം ജലീൽ (എം.ബി.ബി.എസ് വിദ്യാർഥി, ഉസ്ബക്കിസ്ഥാൻ). മരുമക്കൾ: റുഷ്ദ പാറശ്ശേരി (തുറക്കൽ), ഷാമില ചാത്തിൻചിറക്കൽ (പുത്തനത്താണി). സഹോദരങ്ങൾ: മുഹമ്മദ് അൻസാരി (മസ്ക്കറ്റ്), അസ്മത്തുല്ല (റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ). നിയമനടപടികൾ പൂർത്തിയാക്കി മക്കയിൽ തന്നെ ഖബറടക്കും.

Content Summary: Perinthalmanna, a native of Kariyavattam, who had performed Hajj, passed away in Makkah

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !