രാജ്യത്തെ ആദ്യ 'ഐപി69' നിലവാരമുള്ള സ്മാര്‍ട്ട് ഫോണുമായി ഒപ്പോ

0
രാജ്യത്തെ ആദ്യ ഐപി69 നിലവാരമുള്ള സ്മാര്‍ട്ട്ഫോണായ ഒപ്പോ എഫ്27 പ്രോ പ്ലസ് 5ജി പുറത്തിറങ്ങുന്നു. ജൂണ്‍ 13ന് ഈ സവിശേഷ ഫോണ്‍ വിപണിയിലെത്തും.

ഹൈ-എന്‍ഡ് ഫ്‌ലാഗ്ഷിപ്പ് ഫോണുകളില്‍ വാട്ടര്‍-ഡെസ്റ്റ് പ്രതിരോധത്തിനായി പൊതുവിലുള്ള റേറ്റിംഗ് സംവിധാനമാണ് ഐപി 68 എങ്കില്‍ ഒരുപടി കൂടി കടന്ന് ഒപ്പോ കൂടുതല്‍ സുരക്ഷിതത്വമുള്ള ഐപി69 സര്‍ട്ടിഫിക്കറ്റ് മികവിലാണ് എഫ്27 പ്രോ+ ഒരുക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആദ്യ വാട്ടര്‍പ്രൂഫ് റേറ്റഡ് സ്മാര്‍ട്ട്ഫോണായി ഒപ്പോ എഫ്27 പ്രോ+ മാറും. ഐപി69 സുരക്ഷാ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് ഒപ്പോ എഫ്27 പ്രോ+ 5ജി. പരമാവധി വാട്ടര്‍പ്രൂഫ് സുരക്ഷ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

ഐപി68ന്റെ അപ്‌ഡേറ്റഡ് രൂപമാണ് ഐപി69. ജലത്തിന് പുറമെ പൊടിപടലങ്ങളില്‍ നിന്നും മറ്റ് അവശിഷ്ടങ്ങളില്‍ നിന്നും കൂടുതല്‍ സുരക്ഷയും ഐപി69 ഓഫര്‍ ചെയ്യുന്നു. അര മണിക്കൂര്‍ നേരം ഫോണ്‍ ജലത്തിലിട്ടാലും കേടുപാട് സംഭവിക്കില്ല എന്നാണ് ഒപ്പോയുടെ അവകാശവാദം. എന്നാല്‍ എത്ര മീറ്റര്‍ വരെ ആഴത്തില്‍ ഈ പരിരക്ഷയുണ്ടാകും എന്ന് കമ്ബനി വിശദമാക്കിയിട്ടില്ല.

Content Summary: Oppo launches country's first 'IP69' certified smartphone

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !