ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ബാങ്ക് അക്കൗണ്ടുകള്‍ എടുക്കാനും, സര്‍ക്കാര്‍ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുള്‍പ്പെടെ എന്തിനും ഏതിനും ആധാര്‍ നിര്‍ബന്ധമാണ്.
പ്രധാന തിരിച്ചറിയല്‍ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങള്‍ കൃത്യമായിരിക്കണം. മാത്രമല്ല ആധാര്‍ നമ്ബറുകളുള്ള എല്ലാ വ്യക്തികളും എന്റോള്‍മെന്റ് തിയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിര്‍ദേശിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ജൂണ്‍ 14 വരെ വരെ സൗജന്യമായി ആധാര്‍ രേഖകള്‍ അപ്‌ഡേറ്റ് ചെയ്യാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നല്‍കേണ്ടത്.
10 വര്‍ഷം മുമ്ബ് എടുത്ത ആധാര്‍ കാര്‍ഡുകളില്‍ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവരാണ് ആധാര്‍ പുതുക്കേണ്ടത്. തിരിച്ചറിയല്‍-മേല്‍വിലാസ രേഖകള്‍ myaadhaar.uidai.gov.in വഴി ആധാര്‍ നമ്ബര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാം. മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കൂ. ആധാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ആധാറില്‍ മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍ എന്നിവ നല്‍കണം. ഇതുവരെ ആധാറില്‍ മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍ എന്നിവ നല്‍കാതിരുന്നവര്‍ക്കും നിലവിലുള്ള ആധാറില്‍ മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍ എന്നിവ മാറ്റം വന്നവര്‍ക്കും അക്ഷയ ആധാര്‍ കേന്ദ്രങ്ങള്‍ വഴി അപ്ഡേറ്റ് ചെയ്യാം.
നവജാതശിശുക്കള്‍ക്കും ആധാര്‍ എന്റോള്‍മെന്റ് ചെയ്യണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റിന് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കില്ല. എന്റോളിങ്ങിന് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും മാതാപിതാക്കളില്‍ ഒരാളുടെ ആധാറും മതി. കുട്ടികളുടെ ബയോമെട്രിക്സ് അഞ്ച് വയസിലും 15 വയസിലും നിര്‍ബന്ധമായും പുതുക്കണം. അഞ്ചാം വയസിലെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ ഏഴു വയസിനുള്ളിലും 15 വയസിലെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ 17 വയസിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കല്‍ സൗകര്യം ലഭിക്കൂ. അല്ലാത്തപക്ഷം നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലിന് 100 രൂപ ഫീസ് നല്‍കണം. അക്ഷയ ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനം 50 നല്‍കി ചെയ്യാം. 2024 ജൂണ്‍ 14 ന് ശേഷം ആധാര്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാന്‍ കഴിയുമെങ്കിലും, ഫീസ് ബാധകമാകും. ഓണ്‍ലൈന്‍ അപ്ഡേറ്റുകള്‍ക്ക് 25 രൂപയും ഓഫ്ലൈന്‍ അപ്ഡേറ്റുകള്‍ക്ക് 50 രൂപയും ഈടാക്കുമെന്നാണ് വിവരം.
ആധാര്‍ കാര്‍ഡിലെ വിലാസം എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം
https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
MyAadhaar’ മെനുവില്‍ നിന്ന് ‘അപ്‌ഡേറ്റ് യുവര്‍ ആധാര്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
തുടര്‍ന്ന് ‘അപ്‌ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓണ്‍ലൈന്‍’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
ആധാര്‍ കാര്‍ഡ് സെല്‍ഫ് സര്‍വീസ് പോര്‍ട്ടലിനായുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്റര്‍ഫേസ് നിങ്ങളുടെ സ്‌ക്രീനില്‍ ദൃശ്യമാകും.
പ്രൊസീഡ് ടു അപ്‌ഡേറ്റ് ആധാര്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്ബര്‍ നല്‍കി ക്യാപ്ച നല്‍കുക.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് ലഭിക്കുന്ന ഒടിപി നല്‍കുക.
ഒടിപി നല്‍കിയ ശേഷം വീണ്ടും ‘അപ്‌ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ‘ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
വിലാസം മാറ്റുന്നതിന് ‘അഡ്രസ്സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
പുതിയ വിലാസ വിവരങ്ങള്‍ നല്‍കുക. കൂടെ പുതിയ വിലാസം സാധൂകരിക്കുന്ന പ്രൂഫുകള്‍ അപ്ലോഡ് ചെയ്യുക.
നിങ്ങളുടെ പുതിയ വിലാസത്തിനായുള്ള വിവരങ്ങള്‍ നല്‍കുക, ആവശ്യമുള്ള ഡോക്യുമെന്റ് പ്രൂഫ് സ്‌കാന്‍ ചെയ്ത പകര്‍പ്പായി അപ്ലോഡ് ചെയ്യണം. നല്‍കിയ വിവരങ്ങള്‍ കൃത്യമാണെന്ന് ഒന്നുകൂടി ഉറപ്പിക്കുക.
സേവനവുമായി ബന്ധപ്പെട്ട് എതെങ്കിലും ചാര്‍ജ്ജുകള്‍ കാണിക്കുന്നുണ്ടെങ്കില്‍ നല്‍കുക.
തുടര്‍ന്ന് ലഭിക്കുന്ന യുആര്‍ എന്‍ ഉപയോഗിച്ച് സ്റ്റാറ്റസ് പരിശോധിക്കാം.
Content Summary: Only one more week to update Aadhaar details for free
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !