കുവൈറ്റ് സിറ്റി: അന്‍പത് പേരുടെ മരണത്തിനിടയാക്കിയ കുവൈറ്റിലെ ലേബർ ക്യാന്പിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്നു പേര് ഇന്ത്യക്കാരും ഒരാള്‍ കുവൈറ്റ് സ്വദേശിയുമാണ്. മറ്റുനാലു പേര് ഈജിപ്റ്റ് സ്വദേശികളാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കോടതി നിര്‍ദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്. പിടികൂടിയവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്വയ്ക്കാനാണ് കോടതി നിര്‍ദേശം.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് കുവൈറ്റിലെ മംഗെഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം ഉണ്ടായത്. 46 ഇന്ത്യക്കാരടക്കം 50 പേരാണ് സംഭവത്തിൽ മരിച്ചത്.
Content Summary: Kuwait fire; Eight people including Indians are in custody
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !