കെഎസ്‌ആര്‍ടിസി ബസില്‍ ഇനി സ്ഥലനാമ ബോർഡ് ഉണ്ടാകില്ല; പകരം നമ്പറിംഗ് സിസ്റ്റം വരുന്നു

0

കെഎസ്‌ആര്‍ടിസി ബസുകളില്‍ ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളില്‍ സ്ഥലനാമ നമ്ബറിംഗ് സിസ്റ്റ് നടപ്പിലാക്കുന്നു.

അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലാണ് പരിഷ്‌കാരം. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും.

ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ കൊമേഴ്‌സ്യല്‍ വിഭാഗം സ്‌പോണ്‍സര്‍ഷിപ്പുകള്‍വഴി ലഭ്യമാക്കും. ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലോട്ടുള്ള ബസുകളില്‍ മുപ്പതിനകം പുതുക്കിയ ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും ജൂലൈ 31നകം ഓര്‍ഡിനറി ബസുകളടക്കം എല്ലാ ബസുകളിലും നടപ്പാക്കാനും യൂണിറ്റ്, മേഖല, വര്‍ക്ഷോപ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് (രണ്ടക്ക ഇംഗ്ലീഷ് അക്ഷരങ്ങള്‍ ) ഉണ്ടായിരിക്കും. ഡെസ്റ്റിനേഷന്‍ നമ്ബര്‍ ഒന്ന് മുതല്‍ 14 വരെ ജില്ലാ കേന്ദ്രങ്ങളായ കെഎസ്‌ആര്‍ടിസി ഡിപ്പോകള്‍ക്കാണ് നല്‍കുക. 15 മുതല്‍ 99വരെ മറ്റ് കെഎസ്‌ആര്‍ടിസി ഡിപ്പോകള്‍ (പാറശാലയില്‍നിന്ന് തുടങ്ങി കാഞ്ഞങ്ങാട് വരെ), 100 മുതല്‍ 199 വരെ ഓരോ ജില്ലയിലെയും സിവില്‍ സ്റ്റേഷന്‍, മെഡിക്കല്‍ കോളേജ്, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ക്കും നല്‍കും. ഒന്നിലധികം ജില്ലകളില്‍ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ ഈ നമ്ബരിനോടൊപ്പം ജില്ലാ കോഡും ചേര്‍ക്കണം.

200 മുതല്‍ 399വരെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എന്നിവയ്ക്കാണ് മാറ്റിവച്ചിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങള്‍ക്ക് സ്റ്റേറ്റ് കോഡ് കൂടെ ഉണ്ടായിരിക്കും. ഡെസ്റ്റിനേഷന്‍ നമ്ബര്‍ ആറ് ആയിരിക്കും.

കുറിപ്പ്:

കെ എസ് ആർ ടി സി ബസുകളില്‍ ഡെസ്റ്റിനേഷൻ നമ്ബറിംഗ് സിസ്റ്റം നടപ്പിലാക്കുന്നു...

ഭാഷാ തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട സംവേദനക്ഷമത കുറയ്ക്കുന്നതിനും സാർവത്രികമായി അംഗീകരിക്കപ്പെട്ട അക്കങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ഥലനാമ ബോർഡുകള്‍ കെഎസ്‌ആർടിസി തയ്യാറാക്കുകയാണ്.

ഡെസ്റ്റിനേഷൻ ബോർഡുകള്‍ വായിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്കും ഭാഷ അറിയാത്ത യാത്രക്കാർക്കും, മറ്റ് യാത്രക്കാർക്കും ഡെസ്റ്റിനേഷൻ ബോർഡുകള്‍ വായിച്ച്‌ മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കുറക്കുന്നതിനും അന്തർ സംസ്ഥാന യാത്രക്കാർക്കും ടൂറിസ്റ്റുകള്‍ക്കും വളരെ എളുപ്പത്തില്‍ സ്ഥലനാമങ്ങള്‍ മനസ്സിലാക്കുവാൻ കഴിയുന്ന തരത്തിലും ഡെസ്റ്റിനേഷൻ ബോർഡുകളില്‍ സ്ഥലനാമ നമ്ബർ ഉള്‍പ്പെടുത്തുകയാണ്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെ 1 മുതല്‍ 14 വരെ ജില്ലാ അടിസ്ഥാനമാക്കിയുള്ള നമ്ബറിംഗ് സംവിധാനവും, റെയില്‍വേ സ്‌റ്റേഷൻ,എയർപോർട്ട്, മെഡിക്കല്‍ കോളേജുകള്‍, സിവില്‍ സ്‌റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക നമ്ബറുകളും നല്‍കും.

ഡെസ്റ്റിനേഷൻ നമ്ബറുകള്‍ നല്‍കുന്നത് പ്രധാനമായും.
.............................................................

ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് നല്‍കും [രണ്ടക്ക ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉണ്ടായിരിക്കും]

ഡെസ്റ്റിനേഷൻ നമ്ബർ ഒന്നു മുതല്‍ 14 വരെ ജില്ലാ കേന്ദ്രങ്ങളായ കെഎസ്‌ആർടിസി ഡിപ്പോകള്‍ക്ക് നല്‍കുന്നു.

തിരുവനന്തപുരം - TV - 1

കൊല്ലം - KM - 2

പത്തനംതിട്ട - PT - 3

ആലപ്പുഴ - AL - 4

കോട്ടയം - KT -5

ഇടുക്കി /കട്ടപ്പന - ID -6

എറണാകുളം - EK -7

തൃശ്ശൂർ -TS -8

പാലക്കാട് -PL -9

മലപ്പുറം -ML -10

കോഴിക്കോട് -KK -11

വയനാട് -WN -12

കണ്ണൂർ -KN -13

കാസർ ഗോഡ് -KG -14

ഡെസ്റ്റിനേഷൻ നമ്ബർ 15 മുതല്‍ 99 വരെ മറ്റ് കെഎസ്‌ആർടിസി ഡിപ്പോകള്‍ക്ക് നല്‍കും.

ഡെസ്റ്റിനേഷൻ നമ്ബർ 100 മുതല്‍ 199 വരെ ഓരോ ജില്ലയിലെയും സിവില്‍ സ്റ്റേഷൻ മെഡിക്കല്‍ കോളേജ് വിമാനത്താവളം റെയില്‍വേ സ്റ്റേഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ എന്നിവക്ക് നല്‍കുന്നതാണ്.

[ഒരു ജില്ലയില്‍ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസ്സുകളില്‍ ഈ നമ്ബർ മാത്രം നല്‍കും. ഒന്നിലധികം ജില്ലകളില്‍ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ നമ്ബറിനോടൊപ്പം ജില്ലാ കോഡ് കൂടി ചേർക്കും]

ഉദാഹരണമായി തിരുവനന്തപുരം ജില്ലയില്‍ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ തിരുവനന്തപുരം ഇന്റർനാഷണല്‍ എയർപോർട്ടിനെ 103 എന്ന ഡെസ്റ്റിനേഷൻ നമ്ബറും മറ്റു ജില്ലകളില്‍ നിന്നും തിരുവനന്തപുരം എയർപോർട്ടിലേക്ക് വരുന്ന ബസുകളില്‍ തിരുവനന്തപുരം ഇൻറർനാഷണല്‍ എയർപോർട്ടിന് TV 103 എന്ന ഡെസ്റ്റിനേഷൻ നമ്ബറും നല്‍കുന്നതാണ്.

TV : തിരുവനന്തപുരം ജില്ലാ കോഡ്

103:വിമാനത്താവളത്തിനുള്ള ഡെസ്റ്റിനേഷൻ നമ്ബർ

ഒരു ജില്ലയില്‍ തന്നെ ഇത്തരത്തിലുള്ള രണ്ട് സ്ഥലങ്ങള്‍, ഉദാഹരണം രണ്ട് വിമാനത്താവളങ്ങള്‍ ഉണ്ടെങ്കില്‍ A ,B തുടങ്ങി ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉള്‍പ്പെടുത്തുന്നു.

ഉദാഹരണമായി മറ്റ് ജില്ലകളില്‍ നിന്നും തിരുവനന്തപുരം എയർപോർട്ടിലേക്ക് വരുന്ന ബസ്സുകള്‍.....

തിരുവനന്തപുരം ഇൻറർനാഷണല്‍ എയർപോർട്ട് : TV 103 A

തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് : TV 103 B

തിരുവനന്തപുരം ജില്ലയില്‍ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസുകള്‍ക്ക്...

തിരുവനന്തപുരം ഇന്റർനാഷണല്‍ എയർപോർട്ട് : 103 A

തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് : 103 B

ഡെസ്റ്റിനേഷൻ നമ്ബർ 200 മുതല്‍ 399 വരെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മറ്റ് പ്രധാന സ്ഥലങ്ങള്‍ എന്നിവയ്ക്ക് നല്‍കുന്നു.

സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങള്‍ക്ക് സ്റ്റേറ്റ് കോഡ് രണ്ടക്ഷരം ഇംഗ്ലീഷ് ആല്‍ഫബറ്റ് കൂടെ ഉണ്ടായിരിക്കും സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങളുടെ ഡെസ്റ്റിനേഷൻ നമ്ബർ ആയി ചേർക്കും.

ഉദാഹരണം

ബാംഗ്ലൂർ : KA 01

ചെന്നൈ : TN Ol

കർണാടക സ്റ്റേറ്റ് കോഡ് : KA

തമിഴ്നാട് സ്റ്റേറ്റ് കോഡ് : TN

ഡിപ്പോയുടെ അടുത്ത് ബൈപ്പാസില്‍ നിർത്തുന്ന സ്ഥലങ്ങള്‍ക്ക് ഡിപ്പോ ഡെസ്റ്റിനേഷൻ നമ്ബറിന്റെ കൂടെ 1, 2,.. എന്ന് ചേർക്കും.

ഉദാഹരണമായി കൊല്ലം ഡിപ്പോയുടെ അടുത്ത് അയത്തില്‍ എന്ന സ്ഥലത്തിന് 2-1 എന്ന് ഡെസ്റ്റിനേഷൻ നമ്ബർ നല്‍കുന്നു ഇതില്‍ 2 എന്നത് കൊല്ലം ഡിപ്പോയുടെ ഡെസ്റ്റിനേഷൻ നമ്ബർ ആണ്.

400 മുതല്‍ ഡെസ്റ്റിനേഷൻ നമ്ബറുകള്‍ ഓരോ ജില്ലയിലെയും മുകളില്‍ പറഞ്ഞവയില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങള്‍ക്ക് റൂട്ടുകള്‍ അനുസരിച്ച്‌ നല്‍കുന്നു.

പ്രധാന റൂട്ട് നമ്ബറിന് താഴെയായി ബസ് കടന്നുപോകുന്ന വഴി മനസ്സിലാക്കുന്നതിനായി ഇടയിലുള്ള പ്രധാന സ്ഥലങ്ങളുടെ ഡെസ്റ്റിനേഷൻ നമ്ബർ ഉള്‍പ്പെടുത്തുന്നതാണ്.

Content Summary: KSRTC bus will no longer have place name board; A numbering system is coming instead

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !